താൾ:G P 1903.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാണു് അദ്ദേഹം സ്വീകരിച്ചതു്. പക്ഷേ ആ "തുറന്ന കത്തി"നു ദൂരവ്യാപകഫലം ഉണ്ടാകാതിരുന്നില്ല. തിരുവിതാംകൂറിലെ സ്ഥിതി ആകപ്പാടെ കുഴപ്പത്തിലാണെന്നു് അതു് ലോകത്തിന്റെ മുമ്പാകെ പ്രഖ്യാപിച്ചു.

രണ്ടുകൊല്ലങ്ങൾക്കുശേഷം "തിരുവിതാംകൂർ തിരുവിതാംകൂർകാർക്കു്" എന്നൊരു ലഘുലേഖയും ജി.പി. പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂറിലെ സർക്കാർ സർവ്വീസിൽ ഈ നാട്ടുകാരെ തുടർച്ചയായി അവഗണിച്ചുകൊണ്ടിരുന്ന "രായർ ഭരണ"ത്തിന്റെ കള്ളി പുറത്താക്കുന്ന ഒരു രേഖയായിരുന്നു അതു്. സ്വതസ്സിദ്ധമായ വാഗ്‌ധാടിയോടും നീതിനിഷ്ഠമായ അമർഷത്തോടുംകൂടി അതിൽ അദ്ദേഹമെഴുതിയിരുന്നതിങ്ങനെയാണു്:

"തിരുവിതാംകൂറിലെ ജനങ്ങൾ എന്നും വിദേശികളായ ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെ ദാസ്യവൃത്തിക്കാരായിരിക്കണമോ? ഈ ലോകം മുഴുവൻ തിരഞ്ഞാലും ഇങ്ങനെ തങ്ങളുടെ രാജ്യത്തിന്റെ ഭരണത്തിൽ ഒരു പ്രധാന പങ്കിൽനിന്നു് പുറം തള്ളപ്പെട്ടു്, തങ്ങളുടെ ജന്മാവകാശങ്ങൾ നഷ്ടപ്പെട്ടു്, ഒരു വിദേശീയ വർഗ്ഗത്തിനടിപ്പെട്ടു കഴിയുന്ന ഒരു ജനതയോ, ഒരു രാഷ്‌ട്രമോ, ഒരു ദേശമോ മറെറങ്ങും കാണുമെന്നു തോന്നുന്നില്ല. ഈ വിദേശീയവർഗ്ഗക്കാരാകട്ടെ, തങ്ങളുടെ കരബലം കൊണ്ടു് അവരെ കീഴടക്കിയിട്ടില്ല; തോ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/27&oldid=159090" എന്ന താളിൽനിന്ന് ശേഖരിച്ചത്