ലഘുലേഖയിൽ കാണുന്ന വസ്തുതകൾ വളരെക്കാലമായി 'പൊതുമുതലായി'ത്തീർന്നിട്ടുണ്ടു്. അവയെ നിഷേധിക്കുവാൻ ഇതുവരെ ആരും മുതിർന്നിട്ടുമില്ല."
"ഇത്രയധികം പുകയുടെ പിന്നിൽ അല്പമെങ്കിലും തീ കാണാതിരിക്കയില്ല. കുറച്ചുകാലമായി തിരുവിതാംകൂറിൽ എല്ലാം ഭംഗിയായിട്ടാണു നടക്കുന്നതെന്നു് വിശ്വസിക്കാൻ സാധിക്കാത്തവിധത്തിൽ അവിടുത്തെ സംഗതികൾ വെളിയിൽ വന്നു തുടങ്ങിയിട്ടുണ്ടു്."
"ഋജുബുദ്ധിയും യോഗ്യതയും തികഞ്ഞ ഒരു മനുഷ്യനെന്നനിലയ്ക്കും ശേഷിമാനും ന്യായസ്ഥനുമായ ഒരു ഭരണാധികാരിയുടെ നിലയ്ക്കും കാണിമറാപ്രഭുവിൽ ഞങ്ങൾക്കു് അചഞ്ചലമായ വിശ്വാസമുണ്ടു്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മുഖസ്തുതികൊണ്ടും സേവകൊണ്ടും നിറം പിടിക്കാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധിക്കുമെന്നു ഞങ്ങൾ ആശിക്കുന്നു. ഒരു കാലത്തു് ഭാരതത്തിലെ 'മാതൃകാരാജ്യം' എന്നു് പേരു കേട്ടിരുന്ന സംസ്ഥാനം, ചക്രവർത്തിനിതിരുമനസ്സിലെ ഈ പ്രവിശ്യയിലെ പ്രധാന പ്രതിനിധിയുടെ ഉദാസീനതമൂലം നശിക്കാനിടയിൽ അതു് പരമദയനീയമായിരിക്കും."
ജനങ്ങളുടെ പ്രതീക്ഷകളെയെല്ലാം കാണിമറാ തകർത്തുകളഞ്ഞു. ഒന്നിലും ഇടപെടാത്ത ഒരു നയ