താൾ:G P 1903.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടെ മൂർച്ചയേറിയ ലേഖനശരങ്ങൾ പ്രത്യക്ഷപ്പെട്ടു. അവയെപ്പററി ഒരിക്കൽ “ഹിന്ദു”(മദ്രാസ്) ഒരു കുറിപ്പു് പ്രസിദ്ധപ്പെടുത്തി.

“കുറച്ചു നാളുകളായി തിരുവിതാംകൂർ കാൎയ്യങ്ങളെപ്പററിയുള്ള ലേഖനങ്ങൾ പത്രപംക്തികളിൽ സ്ഥലം പിടിക്കുന്നുണ്ടു്. പത്രങ്ങളിൽ കാണുന്നതിൽ ദശാംശമെങ്കിലും പരമാർത്ഥമാണെങ്കിൽ ആ ‘മാതൃകാരാജ്യ'ത്തിലെ ഭരണത്തെപ്പററി ഒന്നു് അന്വേഷിക്കേണ്ടതാവശ്യമാണു്. അവിടുത്തെ ഭരണാധികാരികളുടെ പേരിൽ ഒന്നിനുപുറകെ ഒന്നായി നിരവധി കുററങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ടു്. അവയിലൊന്നെങ്കിലും ആരും നിഷേധിച്ചിട്ടുമില്ല. പത്രപ്രസ്താവനകൾക്കു് ഉപോൽബലകങ്ങളായ വസ്തുതകളാണു് വ്യക്തികളിൽനിന്നു് ലഭിച്ചുകൊണ്ടിരിക്കുന്നതു്. തിരുവിതാംകൂറിലെ ഭരണകൂടത്തിനു് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നുള്ളതിനു് സംശയമില്ല. മി: രാമറാവുവിനെ ദിവാനായി നിയമിച്ചപ്പോൾതന്നെ അദ്ദേഹത്തെ ചുററിയിരിക്കുന്ന ദുഷിച്ച ശക്തികളെ വിജയപൂർവ്വം നേരിടാനുള്ള തന്റേടം അദ്ദേഹത്തിനുണ്ടോ എന്നുള്ള സംശയം ഞങ്ങൾ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ സംശയം അടിസ്ഥാനരഹിതമായിരുന്നില്ലെന്നു് അനന്തരസംഭവങ്ങൾ തെളിയിച്ചുകഴിഞ്ഞു."

പത്രലേഖനങ്ങൾക്കു പുറമെ ഭാരതമൊട്ടുക്കുള്ള പൊതുജനശ്രദ്ധയെ ആകർഷിക്കത്തക്ക ശക്തിമത്തായ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/24&oldid=159087" എന്ന താളിൽനിന്ന് ശേഖരിച്ചത്