താൾ:G P 1903.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഷയിൽ തിരുവിതാംകൂർ സ്ഥിതിഗതികളെപ്പററിയുള്ള ചില ലഘുലേഖകളും അദ്ദേഹം അടിക്കടി എഴുതി പ്രസിദ്ധപ്പെടുത്തി. അവയിൽ ആദ്യത്തേതു് ൧൮൮൭ -ൽ മദിരാശി ഗവർണ്ണരുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ "പ്രോപാട്രിയാ" ("സ്വരാജ്യത്തിനുവേണ്ടി") എന്ന പ്രഛന്ന നാമത്തിൽ പുറത്തുവന്ന "മദിരാശി ഗവർണ്ണർ കാണിമാറ പ്രഭുവിനുള്ള ഒരു തുറന്ന കത്തു്" ആയിരുന്നു. ഒരു മദിരാശിപത്രം അഭിപ്രായപ്പെട്ടതുപോലെ, ആ തുറന്ന കത്തു് "തിരുവിതാംകൂർകാരുടെ സങ്കടങ്ങളെയും രാജ്യത്തിലെ ദുർഭരണത്തേയും തുറന്നു കാണിക്കുന്നതിനു് പൎയ്യാപ്തവും, ജൂനിയസിന്റെ വിദ്വേഷത്തിന്റെ ലേശം പോലും ഇല്ലാത്തതും" ആയ ഒരു ലഘുലേഖയായിരുന്നു.

ധാരാളം യാഥാർത്ഥ്യങ്ങളും കണക്കുകളും ഉദ്ധരിച്ചു് എഴുതിയിരുന്ന ആ തുറന്ന കത്തിനെപ്പററി അന്നത്തെ പ്രമുഖപത്രങ്ങളെല്ലാം അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.

"ഈ പ്രസ്താവന തികച്ചും വ്യക്തവും നിശ്ചിതവുമാണു്. അതുകൊണ്ടു് അതിൽ കാണുന്ന ആരോപണങ്ങളുടെ യാഥാർത്ഥ്യത്തെപ്പററി അറിയുന്നതു് അത്ര വിഷമമുള്ള കാൎയ്യമല്ല."

("ഇംഗ്ലീഷ്‌മാൻ, " കൽക്കട്ട.)


"സാധാരണയായി ഗൂഢനാമധാരികളുടെ പ്രസ്താവനകൾ ഞങ്ങൾ വിശ്വസിക്കാറില്ല. പക്ഷെ ഈ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/25&oldid=159088" എന്ന താളിൽനിന്ന് ശേഖരിച്ചത്