൪ | “ജി. പി.” | |
പുറത്താക്കിയപ്പോൾ പ്രൊഫസ്സർ റോസ്സും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ഡാക്ടർ ഹാർവിയും ആ യുവാക്കന്മാരുടെ സ്വഭാവ നൈർമ്മല്യത്തെയും കഴിവുകളെയും പ്രകീർത്തിച്ചുകൊണ്ടുള്ള പ്രശംസാപത്രങ്ങൾ നൽകുകയുണ്ടായി. ഇങ്ങനെ ബഹിഷ്കൃതനായ ലേഖകൻ കഥാപുരുഷനായ ജി. പരമേശ്വരൻപിളളയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വെമ്പാകം രാമയ്യാങ്കാരുടെ മുൻഗാമിയായിരുന്ന ദിവാൻ നാണുപിള്ള അവർകളുടെ പുത്രൻ എൻ. രാമൻപിളളയും ദിവാൻ പേഷ്കാരായിരുന്ന രഘുനാഥറാവു അവർകളുടെ പുത്രൻ ആർ. രംഗറാവുവുമായിരുന്നു.
ആ മൂന്നു വിദ്യാർത്ഥികളുടെ മേൽ കൈക്കൊണ്ട ഈ നടപടി അന്നത്തെ പ്രമുഖ ദക്ഷിണേന്ത്യൻ പത്രങ്ങളുടെയെല്ലാം വിമർശനത്തിനു ഹേതുവായി ഭവിച്ചു. കോഴിക്കോടു നിന്നൊരു ലേഖകൻ “സ്റ്റാർ” പത്രത്തിൽ ഇപ്രകാരം എഴുതുകയുണ്ടായി:
“റഷ്യയിലെ ഏകാധിപതിയുടെ സ്വേച്ഛാഭരണത്തിൽ ഈ മാതിരി സംഭവങ്ങൾ അസാധാരണമല്ല. അവിടെ കോളേജുകളിലും സ്‌കൂളുകളിലും വിദ്യാഭ്യാസത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെ, അവർ ഗവൺമെന്റ് നയത്തിന് വിപരീതമായി എന്തെങ്കിലും പറയുന്ന പക്ഷം, അറസ്റ്റ് ചെയ്തു് സൈബീരിയായിലെ ഖനികളിൽ പ്രവൃൎത്തിയെടുക്കുവാൻ അയക്കുന്ന പതിവുള്ളതായി നാം വായിച്ചിട്ടുണ്ട്. പക്ഷേ അങ്ങ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Fotokannan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |