Jump to content

താൾ:G P 1903.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബഹിഷ്‌കൃതരായ മൂന്നു വിദ്യാർത്ഥികൾ


നെ ഒരു സ്ഥിതി നിയന്ത്രിതരാജാധികാരം മാത്രമുള്ള ഒരു അസ്വതന്ത്രനാട്ടുരാജ്യത്തിൽ ഉണ്ടാകുന്നത് ഒരു പുതിയ യുഗത്തെയാണ് കുറിക്കുന്നത്.”

അനന്തരസംഭവങ്ങൾ അതൊരു പുതിയയുഗത്തിന്റെ നാന്ദിയായിരുന്നു എന്നു് തെളിയിക്കുകതന്നെചെയ്തു. അന്നു് ആ മൂന്നു വിദ്യാർത്ഥികളുടെബഹിഷ്കരണത്തിൽ പരിണമിച്ച സംഭവങ്ങൾ തിരുവിതാംകൂറിലെ ജനസാമാന്യത്തിന്റെ രാഷ്ട്രീയ ബോധത്തെ തട്ടിയുണർത്തിയ ഒരു മാനസിക വിപ്ളവത്തിനെ ബീജാവാപം ആയിരുന്നു. ഈ സംഭവങ്ങൾക്കു് സുമാർ എഴുപത്തഞ്ചുവർഷങ്ങൾക്കു മുൻപു് ധീരനായ വേലുത്തമ്പിദളവാ വിപ്ലവത്തിന്റെ കാഹളമൂതിയ കാൎയ്യം ഇവിടെ സ്മരണീയമാകുന്നു. ഈ രാജ്യത്തു വളർന്നുവന്ന ബ്രിട്ടീഷ ആധിപത്യത്തെ ആട്ടിപ്പായിക്കുവാൻ ഒരു ധീരയത്നം അദ്ദേഹം നടത്തി. ആ ശ്രമം അദ്ദേഹത്തിന്റെ ദുരന്തത്തിൽ കലാശിച്ചെങ്കിലും തിരുവിതാംകൂർ ചരിത്രത്തിൽ തങ്കലിപികളിൽ ആ അദ്ധ്യായം കുറിക്കപ്പെട്ടുകഴിഞ്ഞു എന്നതിന് സംശയമില്ല. പക്ഷേ വേലുത്തമ്പി നടത്തിയത് വ്യവസ്ഥാപിതമാർഗ്ഗത്തിലൂടെയുള്ള ഒരു രാഷ്ട്രീയ പ്രക്ഷോഭണമായിരുന്നില്ല. സായുധമായ ഒരു ലഹളയുടെ നിറമാണു് അതിനുണ്ടായിരുന്നതു്.

രാമയ്യന്മാരുടെ മുൻഗാമികളായിരുന്നു രായർദിവാൻജിമാരുടെ ഭരണകാലത്ത് മദ്രാസിലെ “അതേ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Fotokannan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/13&oldid=216483" എന്ന താളിൽനിന്ന് ശേഖരിച്ചത്