താൾ:G P 1903.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബഹിഷ്‌കൃതരായ മൂന്നു വിദ്യാർത്ഥികൾ


ഊർജ്ജിതമായി നടത്തിയ അന്വേഷണങ്ങളുടെ ഫലമായി യുവാവായ ആ “കുറ്റവാളി”യും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും കണ്ടുപിടിക്കപ്പെട്ടു. തന്റെ പ്രതിയോഗികൾ ആരാണെന്നറിഞ്ഞപ്പോൾ ദിവാൻ രാമയ്യങ്കാർ കോപത്തിന്റെ കോമരമായി ചമഞ്ഞു. ആ മൂന്നു വിദ്യാർത്ഥികളെയും കലാലയത്തിൽനിന്ന് ബഹിഷ്കരിക്കണമെന്ന് കലാലയാദ്ധ്യക്ഷനായിരുന്ന പ്രൊഫസർ ജോൺറോസിനോടു ദിവാൻ ആവശ്യപ്പെട്ടു. ഉന്നതാശയനായ പ്രിൻസിപ്പാലാകട്ടെ, തന്റെ ശിഷ്യന്മാരിൽ വെച്ച് ഏതു തരത്തിലും യോഗ്യന്മാരാണെന്ന് തനിക്കു ബോധ്യമുള്ള ആ മൂന്നു യുവാക്കളുടെയും മേൽ എന്തെങ്കിലും നടപടി തന്റെ സ്വന്തം ചുമതലയിൽ എടുക്കുവാൻ വിസമ്മതിക്കുകയാണു ചെയ്തതു. ആ “കുറ്റവാളി”കളെ വെറുതെ വിടാൻ പാടില്ലെന്നു ദിവാനും തീർച്ചപ്പെടുത്തി. പത്രങ്ങളിൽ രാഷ്ട്രീയലേഖനങ്ങളെഴുതി വിദ്യാർത്ഥികളുടെയിടയിൽ പ്രചരിപ്പിച്ചു് ഭരണകൂടത്തിന്റെ നേർക്ക് വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു എന്ന കുറ്റത്തിനു് ആ മൂന്നു വിദ്യാർത്ഥികളെയും കലാലയത്തിൽ നിന്ന് ഉടൻ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഗവണ്മെന്റുത്തരവ് അദ്ദേഹം പ്രിൻസിപ്പാളിനയച്ചു. നിസ്സഹായനായിത്തീർന്ന പ്രിൻസിപ്പാളിന് ആ ഉത്തരവിന് കീഴ്‌വഴങ്ങാതെ നിർവ്വാഹമില്ലെന്ന് വന്നുകൂടി. പക്ഷേ, തന്റെ പ്രിയ ശിഷ്യരെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Neema johnson എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/11&oldid=216481" എന്ന താളിൽനിന്ന് ശേഖരിച്ചത്