ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-45-
XIII. ഭാഷാഗാനപ്രകൃതി:-
പ്രകൃതിയേ അപേക്ഷിച്ചു ഗീതത്തിനു വൈദികമെന്നും ലൗകികമെന്നും സംസ്കൃതത്തിൽ ഒരു വിഭാഗമുണ്ടെന്നു മുൻ പ്രസ്താവിച്ചുവല്ലൊ. ഭാഷയിലാകട്ടെ ഈ വിഭാഗത്തിനു വളരെ സ്ഥൂലമായ ഒരവകാശമേ കാണുകയുള്ളൂ. വൈദികം മുക്തിപ്രദമെന്നും, ലൗകികം ലോകരഞ്ജനകരമെന്നും ആണല്ലൊ ഈ വിഭാഗങ്ങൾക്ക് ധൎമ്മവ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ഭാഷാഗാനങ്ങൾ സാഹിത്യകോടിയിൽ ഉൾപ്പെട്ടിട്ടുള്ളവയാകകൊണ്ടു ലോകരഞ്ജനകരത്വം എന്ന ഗുണം സാൎവ്വത്രികമാകാതെ തരമില്ല. ഉള്ളടങ്ങിയിരിക്കുന്ന വിഷയസ്വരൂപത്തെ പരിശോധിക്കുന്ന തായാൽ പ്രാചീനങ്ങളായ മിക്ക പാട്ടുകളും ഇതിഹാസ പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തീട്ടുള്ളവ യായി കാണാം. അതുകൊണ്ട് മുക്തിദായകത്വം എന്ന ഗുണവും അവയിൽ വ്യാപിച്ചു തന്നെ കിടക്കുന്നു. ഭുക്തിമുക്തിപ്രദങ്ങളായ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |