താൾ:Doothavakyam Gadyam.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കാണുന്നില്ല. 'ങ്ങ' യ്ക്ക 'ങേ' എന്നാണു എഴുതിയിട്ടുള്ളത്. 'ൾ' എന്നതിനു 'ള' യുടെ നെടുകേ ഒരു വരപോലെ അടയാളപ്പെടുത്തിയിരിക്കുകയാണ്. (ഇതിൽ 'ള്' എന്ന് അച്ചടിച്ചിട്ടുണ്ട്.) അനുസ്വാരത്തിനു പൂജ്യവും 'ൾ' നു 'ള' യിൽ എഴുതിയപോലെ 'മ' യിൽ എഴുതിയും കാണുന്ന ('മ്' എന്ന് അച്ചടിച്ചിട്ടുണ്ട്) രണ്ടും വലിയ നിബന്ധന ഒന്നും കൂടാതെ തന്നെ സ്വീകരിച്ചിരിക്കുന്നു. വച്ചു, വച്ച, കൊണ്ടു, കൊണ്ട എന്നിങ്ങനെ ഉകാരസഹിതമായും അല്ലാതെയുമുള്ള പ്രയോഗങ്ങൾ കാണാം. അതുപോലെ തന്നെ എനക്ക, എനക, നിനക്ക, നിനക, പിനെ, പിന്നെ, എന്നിങ്ങനെയുള്ള ദ്വിതമില്ലാത്ത പ്രയോഗങ്ങളും ദ്വിതമുള്ള പ്രയോഗങ്ങളും ധാരാളമാണ്. 'ആ' 'ഈ' എന്നിങ്ങനെ നാം ഇന്ന് പ്രയോഗിക്കുന്ന വിശേഷണങ്ങൾക്ക് അ, ഇ എന്നിങ്ങനെ ഹ്രസ്വമായിട്ടും വിശിഷ്യപദത്തിലെ ആദ്യക്ഷരത്തിനു ദ്വിത്വം കൂടാതെയും ചിലസ്ഥലങ്ങളിൽ ദ്വിത്വത്തോടുകൂടിയും പ്രയോഗിച്ചിരിക്കുന്നു.(അ ക്രതു, ഇ വിദുരൻ എന്നിങ്ങനെയാണു കൂടുതൽ കാണുന്നത്. ഇസ്സഭ, ഇദ്ദുർയോധനൻ എന്നും കാണാം) ചെയ്തു, ചെയ്താൻ തുടങ്ങിയ പദങ്ങൾ ചെയിതു, ചെയിതാൻ എന്നാണ് എഴുതിക്കാണുന്നത്. ഉണ്ട് എന്നതിനു 'ഒണ്ട്' എന്നും അല്ലോ എന്നതിനു 'എല്ലോ' എന്നുമാണ് പ്രയോഗം. അരുത് എന്ന അർത്ഥത്തിൽ 'ഒല്ലാ' എന്നു പ്രയോഗിച്ചിരിക്കുന്നു. പരുഷത്തിനു പർഷവും പുരുഷോത്തമനു പുർഷോത്തമനും ഇതിലെ ഒരു പ്രത്യേകതയാണ്. പൊയ്ക്കെട, പൊയ്ക്കെട്ട, കളിപ്പ്, പണ്ണി, അമെയം, അഴകുതായ് തുടങ്ങിയ പദപ്രയോഗങ്ങൾ ശ്രദ്ധേയങ്ങളാണ്. 'ന്ന' യ്ക്കു 'ന്റെ' തന്നെയാണ് ആദ്യന്തം കാണുന്നത്.

മറ്റൊരു കൃതി കൂടി

ദൂതവാക്യത്തിന്റെ തരത്തിൽപെട്ട ഒരു കൊച്ചുകൃതിയാണു സുഗ്രീവാഭിഷേകം (ഗ്രന്ഥനമ്പർ 18604). 'ഭാഷാത്രൈമാസികം Vol: 10, ലക്കം 1,2-ൽ ആ കൃതി ഇവിടെനിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൂതവാക്യത്തിന്റെ രീതിയിൽതന്നെയാണ് അതും അച്ചടിച്ചിട്ടുള്ളത്. ദൂതവാക്യത്തോളമോ അതിൽ കൂടുതലോ പഴക്കം ആ കൃതിക്കും കാണും. രണ്ടും ഒരാൾ തന്നെയാണോ പകർത്തിയതെന്നു തോന്നത്തക്കവിധത്തിൽ കൈയ്യക്ഷരം അത്രത്തോളം"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/8&oldid=158800" എന്ന താളിൽനിന്ന് ശേഖരിച്ചത്