താൾ:Doothavakyam Gadyam.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൃതിയായി അദ്ദേഹം അവതരിപ്പിച്ച ഗ്രന്ഥത്തിന്റെ വിവർത്തനമാണു ഭാഷാദൂതവാക്യം എന്നും മുൻപു പറഞ്ഞുവല്ലോ. എന്നാൽ ഗ്രന്ഥകർതൃത്വം ഭാസനു നല്കുന്നതിൽ മഹാകവി ഉള്ളൂർ സംശയാലുവാണ്. ഭാസന്റെ കൃതിയെന്നു ചില പണ്ഡിതന്മാർ പറയുന്ന ദൂതവാക്യം എന്നാണു അദ്ദേഹം ദൂതവാക്യത്തിന്റെ ആമുഖത്തിലും സാഹിത്യചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുള്ളത്. അക്കാർയ്യം ഇവിടെ വിവാദവിഷയമാക്കുന്നില്ല.

ഭാഷാദൂതവാക്യം നാടകം ഗദ്യമാണ്. ഗ്രന്ഥം സ്വതന്ത്രമായി വിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. പദാനുപദം വിവർത്തനത്തിനു മുതിരാതെ വിസ്തൃതമാക്കേണ്ട ഭാഗം നല്ലപോലെ വിസ്തൃതമാക്കിയതും കുറയ്ക്കേണ്ടിടം കുറച്ചും സ്വപാണ്ഡിത്യം നല്ലപോലെ വെളിവാക്കിക്കൊണ്ട് ഗ്രന്ഥകർത്താവ്‌ ഗ്രന്ഥരചന നിർവ്വഹിച്ചിരിക്കുകയാണ്. രംഗസംവിധാനം, ആശയപ്രകടനം തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടി അഭിനേതാവിന് ആവശ്യമായ നിർദ്ദേശങ്ങൾ അപ്പോഴപ്പോൾ കൊടുക്കുന്നുണ്ട്. അതു മിക്കവാറും ആട്ടപ്രകാരങ്ങളിലേതുപോലെ തന്നെ. സൂത്രധാരപ്രവേശം തുടങ്ങി ഭരതവാക്യാന്തം സുന്ദരമായ ഭാഷയിലും അനന്യസാധാരണമായ പ്രതിപാദനരീതിയിലുംകൂടി വിവർത്തകൻ തന്റെ കൃത്യം നിർവഹിച്ചിരിക്കുന്നു. ആദ്യന്തം മധുരമാണ് ഈ കൃതി എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല.

ഭാഷാരീതിയും ചില പ്രത്യേകതകളും

ഭാഷയിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം ദൂതവാക്യത്തിനാണ്. ചാക്യാരുടെ ഗദ്യത്തിന്റെ അതിപ്രാചീനമായ ഒരു രൂപമാണ് അത്. അതിലെ ഭാഷാരീതിക്കും അപ്പോൾ ചില പ്രത്യേകതകൾ കാണുമല്ലോ.

ആദ്യം ക്രിയാപദം പ്രയോഗിച്ചിട്ടു പിന്നീട്കർതൃപദം പ്രയോഗിക്കുക. ക്രിയകളോടു ലിംഗപുരുഷവചനപ്രത്യയങ്ങൾ ചേർത്തു പ്രയോഗിക്കുക തുടങ്ങിയവ അവയിൽ പ്രാധാന്യമർഹിക്കുന്നു.

'ബ' 'വ' എന്നീ അക്ഷരങ്ങൾ അവ ചേർന്നുണ്ടാകുന്ന പദങ്ങളിൽ ഇഷ്ടം പോലെ പ്രയോഗിച്ചിരിക്കുന്നു. ഉദാ-മഹാബെലി, മഹാവെലി, വാധ, ബധം, ഏ, ങ്ങ എന്നീ അക്ഷരങ്ങളെ എഴുതി"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/7&oldid=144859" എന്ന താളിൽനിന്നു ശേഖരിച്ചത്