Jump to content

താൾ:Doothavakyam Gadyam.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി-എന്തു? യുദ്ധകാമനായൊ ഇരിക്കിന്റു സുയോധനൻ. അമെയും, എങ്കിൽ ഞാനെ പാണ്ഡവന്മാരെ അസപതാരാക്കൂ. ശത്രുനാശം കൊണ്ടു പാണ്ഡവകളുടെ അഭ്യുദയത്തെ വരുതൂ. അൻറരുളിച്ചെയിതു. എടൊ സുദർശനമെ! ഇവിടത്തിങ്കൽ വരുവൊയാക. എൻറരുളിച്ചെയിതാൻ ശ്രീവാസു:

അരുളിച്ചെയിതു അഗ്നിമാലി ശ്രീസുദെർശനമ്. ഇവനെ ഞാനിപ്പൊഴുതു ഭഗവാൻ ഭക്തജനപ്രിയൻ ശ്രീനാരായണസ്വാമിയുടെ പെരുകീ ഇരുന പ്രസാദത്തൊടുകൂടി പീയുഷസദൃശമാകിന അരുളിച്ചെയികെ കെട്ടു വെഗാതിശയന്നിമിത്തമായ് ചുഴൻറുവൻറ മെഘനിവഹംങളെ ഉടയനായ് ഉഴറി ഇവിടത്തെ പ്രാപിക്കിൻറൊൻ. കമലവിലോചനൻ കംസഹന്താവു എവന്വിഷയമായ് പരികുപിതനായീ, എവനുടെ മൂർദ്ധാവിങ്കൽ എന്നാൽ മൂരി നിവിടപ്പടവെണ്ടിൻറിതു, എവനുടെ ശിരച്ഛെദമ് എന്നാൽ കർത്തവ്യമ്? എൻറരുളിച്ചെയിതു എവിടത്തിങ്കലെഴുന്നരുളീകിലൊ ഭഗവാൻ ശ്രീനാരായണസ്വാമി, ആദ്യന്തരഹിതൻ അചിന്തനീയാത്മാവു, സർവ്വലൊകസംരക്ഷണതൽപ്പരൻ, എകനായിട്ടെ ഇരിക്കിലുമ് നാനാവിധ വിഗ്രഹൻ, ശത്രുക്ഷയകരൻ, ഇംങനെ ഇരുന്ന ഭഗവാനെവിടത്തിങ്കലു. എൻറരുളിച്ചെയിതു മുമ്പിൽ നൊക്കി എനെ! ഇവനല്ലൊ ഭഗവാൻ നാഗപുരദ്വാരത്തിങ്കൽ ദൂതവെഷമവലംബിച്ച, നിൻറരുളൻറൊൻ. എവിടത്തിങ്കല്ലുകിലൊ ജലംങള്. ഭഗവതീ ആകാശഗംഗെ! ജലംങളെ കൊണ്ടുവരുക. എനെ! ഇവല്ലൊ നിർമലംങളാകിന ജലംങള്. എൻറരുളിച്ചെയിതു ആകാശഗംഗാജലംങള് കൊണ്ടാചമിച്ചു അവഹിതഹൃദയനായ് അജിതസകാശത്തെ പ്രാപിച്ചു, ജയിക്ക ഭഗവാൻ ശ്രീനാരായണസ്വാമി. എൻറരുളിച്ചെയിതു ശ്രീനാരായണസ്വാമിയുടെ ശ്രീപാദകമലംങളിൽ നമസ്കരിച്ചു ഹതരിപുചക്രമാകിന ശ്രീചക്രമ്.

വാസു:- എടൊ സുദെർശനമെ! അപ്രതിഹതപരക്രമനാക നീ അഹിവാരിതപരാക്രമപ്രഭാവനായ് ഭവിക്ക. എൻറരുളി: അനുഗ്രഹമ് ലാഭിച്ചെ, നെൻറരുളിച്ചെയിതൂ ശ്രീസുദെർശനമ്.


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/51&oldid=158791" എന്ന താളിൽനിന്ന് ശേഖരിച്ചത്