താൾ:Doothavakyam Gadyam.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാസു: എനെ! സുഖമെ കർമ്മകാലത്തിങ്കൽ ഭവാൻ പ്രാപിച്ചു എൻറരുളിച്ചെയിതാൻ.

എന്തെന്തു കർമ്മകാലമെൻറൊ അരുളിച്ചെയിതു. ആജ്ഞാപിച്ചരുളുക ഭഗവാൻ. എകിയരുളുക മെരുമന്ദരകുചയാകിന ധരണിധാത്രിവസുന്ധരഭൂമിദെവിയെ പരിവർത്തനഞ്ചെയിനൊണ്ടു. സപ്തസമുദ്രംങളെ ഒക്ക ക്ഷൊഭിപ്പിക്കിനൊണ്ടു. നക്ഷത്രസമൂഹംങളെ ഭൂമിയിൽ പതിപ്പിക്കിനൊണ്ടു. നിന്തിരുവടിയുടെ പ്രസാദന്നിമിത്തമായ് എന്നാൽ അസാദ്ധ്യമായിരിപ്പൊൻറില്ല. എൻറുണത്തി ശ്രീസുദെർശനമ്.

വാസു:‌- എടൊ സുദർശെനമെ! ഇംങുപൊരിക. എൻറരുളിച്ചെയിത ദുര്യൊധനനെ നൊക്കി. എടൊ! സുയൊധനാ! നില്ലു നില്ലു. ലവണസമുദ്രത്തിൽ ചെൻറിറംങി മുഴുകി മറെഞ്ഞുകൊള്ളിൻറുതാകിലുമ് പർവ്വതംങളുടെ ഗുഹകളിൽ പൊയൊളിക്കിലുമ് ഗ്രഹഗണംങളാൽ സഞ്ചരിക്കപ്പെട്ടിരിക്കിൻറ വായുമാർഗ്ഗത്തെ പ്രാപിക്കിൻറുതാകിലുമ് എന്നുടെ വാഹുബലംകൊണ്ടു സമൃദ്ധവേഗമായ് ചഞ്ചലമായിരുന്ന ചക്രമ് നിനക്ക കാലചക്രമായ് വരിക. നിന്നുടെ പ്രാണനെ ഹരിച്ചുമുടിക. എൻറരുളിച്ചെയിതാൻ ശ്രീവാസു:

എടൊ ദുരാത്മാവെ! ദുര്യൊധന! നില്ലു നില്ലു എൻറരുളിച്ചെയിതു. എവിടത്തിന്നു പൊവാനിരിക്കിൻറു എൻറരുളിച്ചെയിതു. ആദിത്യസഹസ്രപ്രഭാഭാസുരവിഗ്രഹനായ് അണെയിൻറ അഗ്നിമാലി ശ്രീസുദർശനമ് നിഗ്രഹത്തിനു കാലമല്ല എൻറ നിരൂപിച്ചു ശ്രീ പുർഷൊത്തമന്തിരുവടിയുടെ ശ്രീപാദംങളിൽ വീണ്ണു നമസ്കരിച്ചു. പ്രസാദിച്ചരുളുക ഭഗവാൻ. ശ്രീനാരായണസ്വാമി ഭൂഭാരം കെടുപ്പാൻ ഭൂതലസഞ്ചാതനാകിന നിന്തിരുവടിക്കു ദ്ദർദ്ദുര്യൊധനൻ ഇവ്വണ്ണമ് നിഹതനാംപൊഴ ദെവാ! നിന്തിരുവടിയുടെ അവതാരകാര്യമ് നിഷ്ഫലമായിട്ടു മുടിയുമ്. എൻറുണർത്തി ശ്രീസുദെർശനം.




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/52&oldid=158792" എന്ന താളിൽനിന്ന് ശേഖരിച്ചത്