താൾ:Doothavakyam Gadyam.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാവനൊരുത്തൻ ജനനകാലത്ത നരികണക്കെ വിസ്വരമായ് അലറിയതു അംങനെ ദുഷ്ടചിത്തനായിരുന്ന ഇദ്ദുര്യൊധനൻ വിഷയമായ് ഇ ഭരതവംശമ് അശെഷമായ് നാശത്തെ പ്രാപിച്ചു മുടിയിൻറിതൊണ്ട എൻറു ചൊല്ലി അധൊമുഖനായ് നിക്കിൻറയവസ്ഥയിൽ ദുര്യൊധനൻ സുതനെ വിളിച്ചു, എടൊ പ്രാതിഗാമീ! നീ ചെൻറു ദ്രൗപദിയെ കൂട്ടിക്കൊണ്ടു പൊരുക. ഇ വിദുരൻ വിവാദശീലനാകയുമ് നമ്മുടെ ഐശ്വര്യത്തെ പൊറയ്കയുമൊണ്ടു. എൻറു ദുര്യൊധനനിയൊഗത്താൽ സുതൻ ദ്രൊപദിയുടെ സകാശമ് പ്രാപിച്ചു വൃത്താന്തമറിയിച്ചകാലത്തു യാജ്ഞസെനിദ്രൗപദി സുതനെ നൊക്കി, രാജെന്ദ്രൻ ധർമ്മപുത്രന്തിരുവടി തന്തിരുവടിയെ പണയമ് വച്ചു തൊറ്റ ഇരണ്ടാമതെന്നെ പണെയമ്‌വക്കുകയൊ ചെയിതതു; മുമ്പിലെന്നെ പണെയമ് വച്ചുപൊരുതു തൊറ്റ ഒടുക്കത്തു തന്തിരുവടിയുമ് പണെയമ് വക്കയൊ ചെയിതതു? ഇ വിശെഷമറിഞ്ഞു വന്ന പരമാർത്ഥമെന്നൊടു ചൊല്ലുക. ഒള്ളവണ്ണമറിഞ്ഞാ(ൽ) നിന്നൊടുകൂട സഭയെ പ്രാപിക്കിൻറിതുമൊണ്ടു. എൻറംങനെ ദ്രുപദനന്ദനയുടെ വച(നം) കെട്ടു ദുര്യൊധനസകാശമ് പ്രാപിച്ചു സുതനറിയിക്കിൻറ കാലത്ത അമർഷപരവശനാകിന ദുര്യൊധനൻ ദുശ്ശാസനെ നൊക്കി, എടൊ ദുശ്ശാസനാ! ദ്രുപദനന്ദനയുടെ കെശംങളെച്ചുറ്റിപ്പിടിച്ചീഴത്തു സഭാമദ്ധ്യത്തിങ്കൽ കൊണ്ടുപൊരിക. സുതനൊ ബൃകൊദരനെ (ഭ)യപ്പെടുകനിമിത്തമായ് അസമർത്ഥൻ. പാണ്ഡവകള് ദാസഭാവത്തെ പ്രാപിക്കയാൽ അവശരായ് ഒൻറിന്നു ശക്തരല്ല. എൻ(റു) ദുര്യൊധനനിയൊഗത്താൽ അസച്ഛീലനാകിന ദുശ്ശാസനൻ രാജസൂയയാജിയാകിന ധർമ്മപുത്രരുടെ ധർമ്മപത്നിയുടെ സകാശം പ്രാപിച്ച സഭാമദ്ധ്യത്തിങ്കൽ വച്ച ചൂതുപൊരുതു സർവരാജസമക്ഷത്തിങ്കൽ ധർമ്മത്താലെ ജയിക്കപ്പെട്ടാ നീ. എൻറാൽ ലജ്ജയൊടു വെറുപട്ടു മഹാരാജന്ദുര്യൊധനനെ ചെൻറു കാൺക. എൻറ ദുശ്ശാസനനുടെ ദുർവ്വാക്കു കെട്ട വിറെക്കിൻറ സർവ്വാവയവംങളെ ഉടയളായ് ദുശ്ശാസനനെ നൊക്കി. ഞാൻ രജസ്വലയായിട്ടിരിക്കിൻറു. ഏകവസ്ത്രയാകയുമൊണ്ടു. എൻറാൽ സഭയിലകത്തു പൂവാൻ യൊഗ്യയല്ല ഞാൻ. എൻറരുളിച്ചെയിതു ദുഖാർത്തയായിരിക്കിൻറവളെ നൊക്കി എടൊ യാജ്ഞസെനീ! രജസ്വലയായിട്ടിരിക്കിലുമമെയുമ്; ഏകാമ്


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/38&oldid=158776" എന്ന താളിൽനിന്ന് ശേഖരിച്ചത്