താൾ:Doothavakyam Gadyam.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൃതരാഷ്ട്രമതവുമ് സുയൊധനസിദ്ധാന്തവുമ് അറിഞ്ഞു ഭവിഷ്യദർത്ഥന്നിരൂപിച്ചു നിശ്ചയിച്ചു മാതാവിനോടും ഭ്രാതൃവർഗ്ഗത്തോടും വസ്തുവാഹനഭണ്ഡാരാദികളോടുംകൂട കരിതുരഗരഥപദാതിസംകുലമാകിന സൈന്യസമ്‌വൃതനായ് നാപുരമ് പ്രാപിച്ചു അക്ഷവതിയാകിൻറ സഭയിൽ സൗബലനാകിന ശകുനിയൊടു ചൂതു പൊരുതു തൊറ്റിയംങിൻറടത്തു തംങളിലെ ദ്രവ്യവിനിയൊഗമ് നിഖർവ്വമ് ഖർവ്വമ് അർബ്ബുദമ് കചുപ്രം (?) തരംതരമായ് പണെയമ് വച്ചു പൊരുതു തൊറ്റു.

രാജ്യവാഹനവസ്തുഭണ്ഡാരാദികള് എപ്പെപ്പടി മുടിഞ്ഞു ഭ്രാതാക്കളെപ്പണെയമ് വക്കിൻറെടത്തു മുൻപിൽ നകുലസഹദെവന്മാരെ വച്ചു പൊരുതിയിംങിൻറെകാലത്തു ദുർവ്വാദരതനാകിന ശകുനി എടൊ! രാജെന്ദ്രാ! സാപത്നന്മാരാകിന നകുലസഹദെവന്മാരെ പണെയമ്‌വച്ചു സഹൊദരന്മാരാകിന ഭീമസെനധനഞ്ജയന്മാരെ ഭ്രാതൃസ്നെഹന്നിമിത്തമായ് രക്ഷിക്കിൻറൊ നിന്തിരുവടി? എൻറിംങനെ ശകുനിയുടെ ദുർവ്വാദത്തെ കെട്ടു ശപിപ്പാനദ്ധ്യവസിക്കിൻറ കാലത്തു ശരണെൻറ ശകുനിക്കു അനുജ്ഞ കൊടുത്തു. ഭീമസെനധനഞ്ജയന്മാരയും പണെയമ്‌വച്ചു ഒടുക്കത്തു തന്തിരുവടിയെയുമ് പണെയമായ് വച്ചു പൊരുതിയംങിൻറ കാലത്തു എടൊ! രാജെന്ദ്രാ! നിന്തിരുവടിക്കു അത്യന്തമിഷ്ടമായിരുന്ന യാജ്ഞസെനി ദ്രൗപതിയെയുമ് പണെയമായ് വച്ചു നിന്തിരുവടിയെ മീണ്ടുകൊണ്ടു ഇന്നുമൊരിക്കൽ പൊരുതു ജയിക്ക എൻറ ശകുനിയുടെ വചനം കെട്ടു പടുമെൻറു പാണ്ഡവശ്രെഷ്ഠൻ ദ്രൗപതിയെയും പണെയമായ് വച്ചു പൊരുതു തൊറ്റിയംങിൻറെടത്തു കളിപ്പുടെയനാകിന കൗരവെന്ദ്രൻ ദുര്യൊധനൻ ശ്രീവിദുരരെ വിളിച്ചു എടൊ! വിദുരാ! പാണ്ഡവപത്നി ദ്രൗപതി നമുക്ക് ദാസഭാവത്തെ പ്രാപിച്ചിരിക്കിൻറവളെ പെരിക വിരെ കൂട്ടിക്കൊണ്ടുപൊന്നു ദാസീവർഗ്ഗത്തൊടു കിടത്തുക. എൻറ ദുര്യൊധനനരുളിച്ചെയ്യിൻറകാലത്തു വിദുഷാംവരിഷ്ഠനാകിന വിദുരൻ ധൃതരാഷ്ട്രനെ നൊക്കി എടൊ! രാജെന്ദ്രാ!


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/37&oldid=158775" എന്ന താളിൽനിന്ന് ശേഖരിച്ചത്