താൾ:Doothavakyam Gadyam.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബരയായിട്ടിരിക്കിലുമമെയുമ്; വിഗതവസ്ത്രയാകിലുമമെയുമ്; ഇപ്പോഴ സഭാമദ്ധ്യത്തെ പ്രാപിക്കവെണ്ടുമ് ബൃളെയൊടു വെറുപെട്ടു. എൻറു ചൊല്ലിൻറു. ദുശ്ശാസനനുടെ വചനത്തെ കെട്ടു വിഹ്വലഹൃദയയായ് അവനൊടുകൂട സഭാഭിമുഖയായ് ചെല്ലിൻറവള് ഗാന്ധാരീഭവനന്നൊക്കി പൊവാനദ്ധ്യവസിക്കിൻറ കാലത്തു ദുഷ്ടമതിയാകിന ദുശ്ശാസനൻ ധർമ്മപുത്രന്തിരുവടിയുടെ ധർമ്മപത്നിയുടെ കെശംങളെ ചുറ്റിപ്പിടിച്ച ഈഴത്തു ശരക്കൊൽ കൊണ്ടു തല്ലിൻറ കാലത്ത് വാസസ്സുകളെ വാംങിൻറ കാലത്തു ശ്രീവാസുദെവശ്രീനാമസംകീർത്തനപരയായിരുന്നവള്ക അനെകമ് വസ്ത്രംങളുളവാകിൻറ കാലത്തു വസ്ത്രാക്ഷെപംകൊണ്ടു വർദ്ധിക്കിൻറ മനൊദുഃഖമുടയളായ് തന്നുടെ ഭർത്താക്കളുടെയുമ് ശ്രീ ഗൊവിന്ദന്തിരുവടിയുടെയുമ് തിരുനാമത്തെ ചൊല്ലി പ്രലാപിച്ചു ദീനയാകിന ദ്രൗപദിയുടെ പരിഭവത്തിങ്കൽനിൻറു ജനിച്ചു രിപുകുഞ്ജരകുമ്ഭഭെദനത്തിങ്കൽ പടുതരയായ് കൊടുതായിരിക്കിൻറ ഭീമസെനനുടെ കൊപാഗ്നിയാൽ പാർത്ഥൻ ധനഞ്ജയനുടെ ശരംങളാകിൻറ കൊടുംകാറ്റിനാലടിക്കപ്പെട്ടു കുരുവംശമാകിൻറ വനമ് പ്രവൃദ്ധമായിരുന്നതു പെരിക വിരെ നാശത്തെ പ്രാപിച്ചു മുടിയിൻറിതൊണ്ടു എൻറരുളിച്ചെയിതു വാദരായണസമെതനായ് മന്ത്രശാല നൊക്കി എ(ഴു)ന്നരുളത്തുടംങിനാൻ ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി.

ശ്രീവാസു:-ഇതെല്ലൊ സുയൊധനഗൃഹം ഇവിടെ ഇംങനെ എല്ലൊ ഇരിക്കിൻറിതു. നിഖില(നീ)തിശാസ്ത്രജ്ഞരായ് നിത്യസെവാനിരതരായ് പൃതുതരഗുണഗണവിഭൂഷിതരാകിന പാർത്ഥിവെന്ദ്ര(ന്മാ)രുടെ ആവാസഗൃ(ഹം)ങള്. അമരനികരപരിപൂരിതയാകിന അമരവതിയെ അപഹസിക്കിൻറുതൊ (എൻറു) തൊൻറുമാറു അഴകു പടച്ചമെച്ചു ഇവയെല്ലൊ കാണപ്പെടിൻറൊ. ആയുധശാലകളുമ് അ(തി)രമണീയംങളായ് നാനാവിധംങളാകിന ആയുധവരംങളാൽ നിറെക്കപ്പെട്ടിരിക്കിൻറൊ. കുതൂഹലജനകമാകിന കുതരെപ്പന്തികളിൽ അശ്വസമൂഹംങളും അലറീയംങിൻറൊ. സർവ്വലക്ഷണസമ്‌പന്നംങളായ് അഖിലജനമാന്യംങളാകിന ആനെത്തലവംങളുമ് ഗർജ്ജിക്കിൻറൊ. ഇദ്ദുര്യൊധനുടെ അശ്വര്യസമൃദ്ധി സമഗ്രമായ് നാശത്തെ പ്രാപിച്ചു മുടിയിൻറു സ്വജനത്തെപ്പരിഭവിക്കയാൽ, എൻറരുളിച്ചെ: വാസു:


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/39&oldid=158777" എന്ന താളിൽനിന്ന് ശേഖരിച്ചത്