താൾ:Doothavakyam Gadyam.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണിനാള് അർദ്ധരാത്രത്തിങ്കൽ വസുദെവസുനുവായവതരിച്ചു ആയ്പാടിയിൽ നന്ദഗൊപന്നു പുത്രനായ് വളർന്നു പൂതനതുടംങി ഒള്ള ദുഷ്ടവർഗ്ഗത്തെ നിശ്ശേഷമായ്‌കൊൻറു മുടിച്ച ഭൂമിയെ രക്ഷിപ്പാനിരിക്കിൻറതുമ് കൃഷ്ണനെ. ഇനി കത്കിയായ് ജനിച്ചു സമസ്തസംഹാരഞ്ചെയ്‌വാനിരിക്കിൻറതുമിവന്തിരുവടിയെ. എൻറാലിംങനെ ഇരുന്ന ഇവന്തിരുവടിയെ പൂജിച്ചതു സഹിക്കരുതാതെ ഇരിക്കിൻറൊരുത്തനുളനാകിൽ അവൻ വില്ലുമെടുത്തുകൊണ്ടു യുദ്ധാർത്ഥമായ് ഒരുമ്‌പട്ടു പുറപ്പെടുക. എൻറരുളിച്ചെയിതു സന്നദ്ധനായ് സമരത്തിന്നദ്ധ്യവസിക്കിൻറവസ്ഥയിൽ ശീഘ്രപരാക്രമനാകിന ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി അഗ്നിമാലിയാകിന ശ്രീചക്രംകൊണ്ടു ശിശുപാലനുടെ ശിരച്ഛെദഞ്ചെയിതു ശ്രീമദ്വാരകാനഗരി നൊക്കി എഴുന്നരുളിനാൻ.

പിന്നെ യജ്ഞമനുഭവിപ്പാൻ വന്ന രാജലൊകത്തെ വസ്തുവാഹനസ്വർണ്ണാദികളെകൊണ്ടു സമ്ഭാവിച്ചു തംങള് തംങളുടെ രാജ്യന്നൊക്കി യാത്രയാക്കി. വേദവ്യാസാദിമഹർഷിവർഗ്ഗത്തെയും മാനിച്ചു തംങള് തംങളുടെ ആശ്രമന്നൊക്കി യാത്രയാക്കി. പിതാവാകിന ദൃതരാഷ്ട്രരൊടുമ് പിതാമഹനാകിന ശ്രീഭീഷ്മന്തിരുവടിയൊടും ദ്രൊണാചാര്യർ കൃപാചാര്യർ വൈകുത്തനൻ (കർണ്ണൻ വികർണ്ണൻ) ദുര്യൊധനാദിഭ്രാതൃവർഗ്ഗത്തൊടുംകൂടി രാജസൂയം കഴിഞ്ഞു അനെകന്ദിവസമവിടെ കഴിഞ്ഞു) ഒരു നാള് സഭാപ്രവെശവ്രീളിതരൊഷകഷായിതാന്തരാത്മാവാകിന സുയൊ(ധനൻ) പിതാവിനൊടുമ് ഭ്രാതൃവർഗ്ഗത്തൊടും കൂട നാഗപുരമ് പ്രാപിച്ചു അർണ്ണവഗമ്ഭീരനാകിന കർണ്ണനൊടുമ് സൗബലനാകിന ശകുനിയൊടുമ് ദുഷ്ടമതിയാകിന ദുശ്ശാസനനൊടും കൂടി നിരൂപിച്ചു. ധർമ്മപുത്രന്തിരുവടിയുടെ ഐശ്വര്യത്തെ കലഹമുഖെന ഹരിപ്പാന്നിനെക്കിൽ ആവൊൻറല്ല. എൻറാൽ കള്ളച്ചൂതുപൊരുതു പറിച്ചു കൊള്ക. എൻറ കല്പിച്ചു ധൃതരാഷ്ടരെ അനുവർത്തിച്ചു അനുവദിപ്പിച്ചു വിദുരരെ യാത്രയാക്കി വസിക്കിൻറകാലത്തു അജാതശത്രുധർമ്മപുത്രന്തിരുവടി വിദുരരെ ആദരിച്ചു അവർ മുഖത്തുനിൻറ


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/36&oldid=158774" എന്ന താളിൽനിന്ന് ശേഖരിച്ചത്