താൾ:Doothavakyam Gadyam.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലുമ് ബൃദ്ധതമനായിരിക്കിൻറത് ഇവച്ചുതനെ. ആദിത്യൻ ചന്ദ്രൻ നക്ഷത്രംങള് ഗൃംഹങള് ദിക്കുകള് വിദിക്കുകള് സമസ്തവുമ് കൃഷ്ണങ്കലെ പ്രതിഷ്ഠിതമ്. ഇനി അത്രെയുമല്ല ഞാൻ ചൊല്ലി. ഇസ്സഭയിൽ കൃഷ്ണനെപ്പൂജിച്ചതു സഹിയാതെ ഇരിക്കിൻറൊരുത്തനുളനാകിൽ അവൻ പെരിക വിരെഞ്ഞു വില്ലുമെടുത്തുകൊണ്ടു യുദ്ധാർത്ഥമായ് പുറപ്പെടുക, ഇവിരുന്ന ഭൂഭൃത്തുകളുടെ ശിരസ്സിങ്കൽ എന്നുടെ കാൽകൊണ്ടു ചവട്ടിൻറെൻ. ജളമതികളെ! നിംങളി കൃഷ്ണനെ അറികിൻറില്ലയോ?

ഇവനല്ലയോ ആദികാലത്തു മത്സ്യരൂപത്തെ അവലമ്ബിച്ചു വേദപരിത്രാണഞ്ചെയ്തതു. കൂർമ്മരൂപിയായ് ദെവഹിതാർത്ഥമ് മന്ദരൊദ്ധരണമ് പണ്ണിയതുമിവനെ. വരാഹരൂപത്തെ സംഗ്രഹിച്ചു (ഹിരണ്യാ)ക്ഷവധമ് പണ്ണി പാതാലത്തിങ്കൽ നിൻറു കൊണ്ടുപൊന്ന ഭൂമിയെ സ്വസ്ഥാനത്തിങ്കലാക്കി രക്ഷിച്ചതുമിവനെ, ഇവനെല്ലെ ബ്രഹ്മദെത്തവരഗർവ്വിതനാകിന ഹിരണ്യകശിപുവിനെ ശ്രീനാരസിംഹന്തിരുവുടമ്പിനെ സംഗ്രഹിച്ചു മണിസ്തമ്ഭത്തിൽനിൻറു പിളന്നു പുറപ്പ(ട്ടു) കലിശസമാനംങളാകിന നഖമുഖംങളെകൊണ്ടു ബൃഹച്ഛിലാനിഷ്ഠൂരമാകിന വക്ഷസ്ഥലമ് പിളന്നു നിഗ്രഹിച്ചതു. അദിതിദെവിക്ക പുത്രനായ് ദിവമ്‌വർഷസഹസ്രം കൂടി ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്‌പിനെ ഉടയനായ് മഹാബലിയൊടു മൂവടിപ്രമാണമ് ഭൂമി അളന്നുകൊണ്ടു ത്രൈലൊക്യൈശ്വര്യമ് ഇന്ദ്രന്നു കൊടുത്തു. ഉദാരവാക്കായിരുന്ന ഇവനെ വടുവാമനമൂർത്തിയുമ്. ഭൃഗുവിന്നു പുത്രനായ്ജ്ജനിച്ചു നിശിതപരശ്വതനായ് മൂവെഴിരുപത്തൊൻറുതുടെ നിക്ഷത്രിയഞ്ചെയിത പരശുരാമനാമധെയനായിരുന്നവനുമിവനെ. ഭൂകാശ്യപൻ ദെശരഥന്നു പുത്രനായ് ത്രൈലൊക്യൈശ്വര്യഗർവിതനായിരുന്ന നക്തഞ്ചരച്ചക്രവർത്തി ദെശഗ്രീവനെ നിഗ്രഹിച്ചു ശ്രീരാമനെൻറ നാമത്തൊടു (കൂടീരിക്കിൻറതുമിവ)നെ. ഹലമുസലഹസ്തനായ് രൊഹിണീൽ ജനിച്ചു ബലഭദ്രരാമനെൻറ നാമത്തൊടു കൂടീരിക്കിൻറതുമിവനെ. അഷ്ടമിരൊഹി


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/35&oldid=158773" എന്ന താളിൽനിന്ന് ശേഖരിച്ചത്