താൾ:Doothavakyam Gadyam.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിക്കിൻ‌റ അഗ്രപൂജകൊണ്ടു ആനായനെപ്പൂജിച്ചു. അയൊഗ്യമെ ഇതു. വാലന്മാരെ ഇപ്പാണ്ഡവകള്‌. കെവലമജ്ഞാനികള്‌. ധർമ്മസൂക്ഷ്മതെ അറിയിൻ‌റൊ ചിലരല്ല. ബ്രാഹ്മണശ്രെഷ്ഠനായ്‌‌ സർവ്വജ്ഞനായ് ഇരുന്ന ഭഗവാൻ ശ്രീവെദവ്യാസൻ ഇരിക്കച്ചെയിതെ വൃഷ്ണിംവംശസമുത്ഭവനാകിന കൃഷ്ണനെ എംങനെ അർച്ചിച്ചവാറു?

സഹദെവാ! നീ അഖിലശാസ്ത്രജ്ഞനാകിന അശ്വാത്ഥാമാവു വീരപുരുഷരിലഗ്രഗണ്യൻ ഭാരതാചാര്യനാകിന കൃപാചാര്യ(ൻ) ഇവരിരിക്കച്ചെയിതെ സഹദെവാ! എംങനെ കൃഷ്ണമതിയായിരുന്ന കൃഷ്ണനെ അർ‌ച്ചിച്ചവാറു? മഹാവീരനാകിന ഭഗദെത്തൻ മാഗധനാകിന ജയസ്സെനൻ കലിംഗരാജൻ എൻ‌റിവരളെ നിന്ദിച്ചു എംങനെ കെശവനെപ്പൂജിച്ചവാറു?

വിവിധഗുണഗണനാകിന വിരാടെശ്വരൻ വൃദ്ധതമനാകിന മദ്രാധിപൻ സൌബലനാകിന ശകുനി സിന്ധുപതി ജെ(യ) ദ്രഥൻ എൻ‌റിവരളെ നിന്ദിച്ചു എംങനെ സഹദെവാ! കൃഷ്ണനെ അർ‌ച്ചിച്ചവാറു? ആചാര്യനെൻ‌റൊ സഹദെവാ! നീ കൃഷ്ണനെ പുദ്ധി പണ്ണി? ദ്രോണാചാര്യൻ ഇരിക്കച്ചെയ്‌തെ എംങനെ കൃഷ്ണനെ അർ‌ച്ചിച്ചവാറു? എൻ‌റിംങനെ (രാജസൂയ)ത്തിങ്കൽ ശ്രീപുണ്ഡരി കാക്ഷന്തിരുവടിയെയുമ്‌ നിന്ദിച്ചു വ്യവഹരിക്കിൻ‌റകാലത്തു ധർ‌മ്മതത്‌പരനാകിന ധർമ്മപുത്രന്തിരുവടി ശിശുപാലനെ നൊക്കി! എടൊ! ശിശുപാലാ! ഇസ്സഭയിങ്കൽ നിന്നെക്കാട്ടിൽ വൃദ്ധതമാരായ് മഹാനുഭാവരാകിന മഹീപതിമാർ അനെകമ് ഒണ്ടിരിക്കൻറു. എൻ‌റാൽ ഇവർ സഹിച്ചിരിക്കിൻ‌റെടത്തു നീയുമ്‌ പൊറുത്തിരിക്കയല്ലയൊ അഴകിയു? എൻ‌റരുളിച്ചെയിൻ‌റതു കെട്ടു ശ്രീഭീഷ്മന്തിരുവടി അനുനയത്തിന്നർഹർനല്ല ശിശുപാലൻ ലൊകവൃദ്ധതമനാകിന കൃഷ്ണനെ പൂജിച്ചതു സഹിയാതെ ഇരിക്കിൻ‌റൊനാകയാൽ. ഇ കൃഷ്ണനെല്ല അവ്യക്തയായിരിക്കിൻ‌റ പ്രകൃതി. എൻ‌റും കെടിൻ‌റിയെ ഇരിക്കിൻ‌റ കർ‌ത്താവുമിവനെ. സർ‌വ്വ ഭൂതംങളാക പരനായിരിക്കിൻ‌റതുമിവന്തിരുവടിയെ. എല്ലാരി



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/34&oldid=158772" എന്ന താളിൽനിന്ന് ശേഖരിച്ചത്