താൾ:Doothavakyam Gadyam.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അജാതശത്രു സഹദെവനെ നിയൊഗിച്ചവസ്ഥയിൽ അതീതാ നാഗതവർ‌ത്തമാനതത്വജ്ഞാനിയാകയാൽ സർ‌വ്വജ്ഞനാകിന സഹദെവൻ ഗംഗാനന്ദനൻ ശ്രീഭീഷ്‌മന്തിരുവടിയെ നൊക്കി-പിതാമാഹാ! ഇവിരുന്ന ജനത്തിൽ എവനെ താൻ അഗ്രപൂജക്കർഹനാകയോഗ്യൻ എൻ‌റ വിചാരിക്കിൻ‌റകാലത്തു ശക്രസമപ്രഭാവനാകിന ശാന്തനവൻ പുദ്ധികൊണ്ടു നയിച്ചു സഹദെവനെ നൊക്കി അരുളിച്ചെയിതാൻ:-

എടൊ! സഹദെവാ! വൃഷ്ണിവംശസമുത്ഭവനാകിന കൃഷ്ണൻ ഇവിടെ ഉളനായിരിക്കുമ്‌പൊഴ മറെറവൻ അഗ്രപൂജക്ക യൊഗ്യനാകിൻ‌റതു. അഗ്രപൂജകൊണ്ടു അധൊക്ഷജനെപ്പൂ‍ജിച്ചാൽ എല്ലാസമസ്തദെവതാവർ‌ഗ്ഗത്തെ പൂജിച്ച ഫലമ്‌ വരുമെൻ‌റല്ലൊ വെദശാസ്ത്രംങളിൽ ചൊല്ലിൻ‌റിതു.

യഥാ തരൊമ്മൂലനിഷെചനെന
തൃപന്തി തത്‌സ്കന്ധജൊപശാഖാഃ
പ്രാണൊപഹാരെണ യഥാ നരാണാമ്‌
തഥൈ(വ ദേ) വാർ‌ഹണമച്യുതാർ‌ച്ചനമ്‌

തരുവിന്റെ മൂലനിഷെചനംകൊണ്ടു യാതൊരുപ്രകാരമ്‌ ശാഖൊപശാഖപ്രതിശാഖകള് തൃപ്തിയെ പ്രാപിക്കിൻ‌റു നരന്മാർ‌ക്ക പ്രാണൊപഹാരംകൊണ്ടു അവയവംങള് അതിപ്രസന്നംങളാകിൻ‌റു അപ്രകാരമെ അച്യുതന്തിരുവടിയെ അർ‌ച്ചിച്ചാൽ അഖിലദെവകളുമ്‌ തൃപ്തിയെ പ്രാപിക്കിൻ‌റു. എൻ‌റാലിവന്തിരുവടിയെ പൂജിച്ചാൽ ഇക്കർമ്മമ്‌ സഫല(മാം).

എൻ‌റിംങനെ ശ്രീഭീഷ്മന്തിരുവടിയാലഭ്യനുജ്ഞാതനായി അവഹിതഹൃദ(യനാകിൻ‌റ സഹ)ദെവൻ സരൊജാക്ഷന്തിരുവടിയെ പൂജിച്ചയവസ്ഥയിൽ അതിലസഹ്യമുടയ (ശിശുപാ)ലൻ സഹദെവനെയുമ്‌ ശ്രീഭീഷ്മന്തിരുവടിയെയുമ്‌ ധർമ്മതത്‌പ്പരനാകിന ധർമ്മപുത്രനെയുമ്‌ ശ്രീകൃഷ്ണന്തിരുവടിയെയുമ്‌ ഭത്സിച്ച സദസ്സിങ്കൽ സഹദെവനെ നൊക്കി-എടൊ! സഹദെവാ! മഹാത്മാക്കളായിരിക്കിൻ‌റ മഹാജനമ്‌ ഇരിക്കച്ചെയിതെ രാജാർ‌ഹമായി"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/33&oldid=158771" എന്ന താളിൽനിന്ന് ശേഖരിച്ചത്