പ്രാപിച്ചാർ എൻറു കെട്ടു മതിബലവിദഗ്‌ദ്ധമാകിന മഹാരാജമണ്ഡലത്തൊടുകൂടി മഹാകാർയ്യം വിചാരിപ്പു എൻറു കല്പിച്ചു രാജാക്കളെ കൂട്ടികൊണ്ടു പൊരുവാൻ കാഞ്ചുകീയനെ നിയൊഗിച്ചു മന്ത്രശാല നൊക്കി എഴന്നരുളുൻറവൻ തന്തിരുവടിയുടെ ഉത്സാഹാദ്ധ്യവസായംങളെ നിരൂപിച്ചരുളിച്ചെയിതാൻ:-
പരിഹൃതവൈയിരിസാർത്ഥരാകിന പാർത്ഥന്മാർ പരാക്രമൊന്മുഖരായ ഉപപ്‌ളാവ്യത്തെ പ്രാപിച്ചാർ എൻറു കെള്‌ക നിമിത്തമായ് സമാഗതമാകിന യുദ്ധമഹൊത്സവത്തെ നിരൂപിച്ചിട്ടു സന്തൊഷത്തൊടുകൂടി ഇരിക്കിൻറ എന്നുടെ ഹൃദയം കുടഞ്ഞുകളെയപ്പട്ടിരിക്കിൻറ ക്രൊധവെഗത്തോടെ കൂടിയകണക്കെ ഇരിക്കിൻറു. ബലാധികരാകിന രാജവരന്മാർക്ക യുദ്ധമെല്ലാ ഉത്സവമാകിൻറതു.
- രംഗെ വിജയമാനസ്യ കീർത്തിർഭവതി ശാശ്വതീ
- ഹതസ്യാപി രണെ യസ്യ നാകപൃഷ്ഠമ് വിധീയതെ.
എൻറു പാണ്ഡവകള്‌ക രാജ്യപ്രദാനഞ്ചെയ്യാതപക്ഷം തൊടങ്ങിയിരിപ്പൊര യുദ്ധമ് സമ്‌ഭവിക്കും. യുദ്ധഭൂമീങ്കൽവച്ചു ജയിക്കിൻറുതാകിൽ എൻറുങ്കെടാതെയിരിക്കിൻറ യശ്ശസ്സിനെ പ്രാപിക്കാമ്. മരിക്കിൻറുതാകിൽ വീരസ്വർഗ്ഗത്തെ പ്രാപിക്കാമ്. എൻറിട്ടിരണ്ടു ജാതിയുമ് ക്ഷത്രിയന്നു യുദ്ധമെ ഉത്സവമാകിൻറത. എൻറിട്ട സഹസാ സമ്‌പ്രാപ്തമാകിന യുദ്ധമഹൊത്സവത്തെ മനസാ ചിന്തിച്ചു സന്തൊഷത്തൊടുകൂടി ഇരിക്കിൻറ എന്നുടെ ഹൃദയമ് നിരസ്തസമസ്തമാകിന അമർഷയൊടുകൂടിയ കണക്കെ ഇരിക്കിൻറു. ഭീഷ്മദ്രൊണകൃപദ്രൌണിവികണ്ണകർണ്ണാദി മഹാരഥരൊടു കൂട യുദ്ധഭൂമിയെ പ്രാപിച്ചു കൊടുതാകിന യുദ്ധ മദ്ധ്യത്തിങ്കൽ പരാജിതരാകിന പാണ്ഡവന്മാരുടെ തെർകെടുത്തു കുതിര കൊൻറ യൊദ്ധാക്കളെ നശിപ്പിച്ചു സർവ്വലക്ഷണസമ്‌പന്നംങളായ് സജലജലധരസ്തനിതഗമ്‌ഭീരഘൊരഘൊഷംങളായ് മസ്തകമുയർന്ന ഐരാവതവംശജാതംങളായ് അതിഭയംകരംങളാകിന ആനത്തലവംങങ്ങളുടെ മസ്തകമടർത്ത തലെചൊറു