Jump to content

താൾ:Doothavakyam Gadyam.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗാർത്ഥമായ് നൈപഥ്യശാല നൊക്കി ചെല്ലതുടങ്ങിനാൻ കഥാസൂചകൻ സൂത്രധാരൻ.

ചൊന്നാൻ കാഞ്ചുകീയൻ ദുര്യൊധനനിയൊഗത്താൽ രാജസമൂഹത്തെ മന്ത്രശാലയിലാക്കുവാൻ അദ്ധ്യവസിക്കിൻറവൻ പ്രതിഹാരകപ്രവരന്മാരെ നൊക്കി:-

എടൊ! എടൊ! പ്രതിഹാരശ്രെഷ്ഠന്മാരെ! മഹാരാജൻ ദുര്യൊധനൻ ആജ്ഞാപിക്കിൻറൊൻ. ഇപ്പൊഴ മന്ത്രവിചക്ഷണരാകിന സർവ്വമഹീപതിമാരൊടുമ്കൂട മന്ത്രിപ്പാനിച്ഛിക്കിൻറൊൻ. എൻറാൽ സമസ്തരാജമണ്ഡലത്തെ മന്ത്രസഭയിലാക്കുക എൻറിംങനെ ദുര്യൊധനനിയൊഗം എൻറു ചൊല്ലി മുമ്പിങ്കൽ നൊക്കിൻറവൻ.

എനെ? ഇവനെല്ലൊ മഹിതമഹാമഹിമാവാകിന മഹാരാജന്ദുര്യൊധനന്തിരുവടി ഇംങു നൊക്കി എഴുന്നരുളുൻറൊൻ. പ്രശ്യാമകൊമളമനൊഹരവർണ്ണനായ് യൗവനൊദ്ദാമഗർവ്വിതനായ് സിതതരമായ് അതിമൃദുവായ് രമണീയമായിരിക്കിൻറ ഉത്തരീയകൂറ ഉടയനായ് വെൺകൊറ്റകുട വെഞ്ചാമരമ് എൻറെവമാദി രാജപരിഛദപരിവൃതനായി നാനാവിധംങളായിരിക്കിൻറ മണിഗണംങളുടെ പ്രഭാപ്രവാഹത്താൽ ചുവപ്പിക്കപ്പെട്ടിരുന്ന അവയവത്തെ ഉടയനായ് (ആകാശമ)ദ്ധ്യത്തിങ്കലെ പാർവണചന്ദ്രനെ കണക്കെ ഇരുന്ന ശോഭയൊടുകൂടി ഇവന ഇംങു നൊക്കി എഴുന്നരുളൻറൊൻ. എൻറാലി വൃത്താന്തവിശെഷത്തെ മഹാരാജന്ദുര്യൊധനന്തിരുവടിക്കറിയിപ്പു ഞാൻ. എൻറു ചൊല്ലി ദുര്യൊധനസകാശന്നൊക്കി ചെല്ലത്തുടംങിനാൻ കാഞ്ചുകീയൻ.

അരുളിച്ചെയിതാൻ കവുരവേന്ദ്രന്ദുർ‌യ്യോധനന്തിരുവടി ദ്യുതപരായണരാകിന പാർത്ഥന്മാർ പന്ത്രണ്ടു സമ്‌വത്സരം വനവാസവുമ് ഒരാണ്ടജ്ഞാതവാസവുങ്കഴിച്ചു വിരാടദ്രുപദസമന്യുതരായ് യുദ്ധത്തിന്നദ്ധ്യവസിച്ചു ഉപപ്ലാവ്യമാകിൻറ ശാഖാനഗരത്തെ


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/15&oldid=158751" എന്ന താളിൽനിന്ന് ശേഖരിച്ചത്