താൾ:Doothavakyam Gadyam.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്സവൈകഹെതുകമായിരുന്ന ഇന്ദ്രാവരജൻ ഉപെന്ദ്രന്തിരുവടിയുടെ അ ശ്രീപാദാരവിന്ദമ് നിംങളെ നിത്യമായി രക്ഷിപ്പുതാക.

എന്റി(ങനെ പ)ദപ്രസ്താവംകൊണ്ട വിസ്തൃതകഥാശെഷസൂചകപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരൻ ഭൃംഗാരജർജരഹസ്തരാകിന പാരിപാർശ്വകന്മാരൊടുകൂട പുറപ്പെട്ടു രെംഗത്തിങ്കൽ പഞ്ചപദഞ്ചെൻറ രംഗഭൂമീങ്കൽ സഭാപതിയൊടു കൂടി വസിച്ചരുളുൻറ പണ്ഡിതമഹാസഭെ നൊക്കി ആശീർവാദമ് പണ്ണി തിരിഞ്ഞു നൈപഥ്യശാല നൊക്കി ചെല്ലിൻറവൻ, കൂത്താടുവാനായ്കൊണ്ടു കുറവു കെട്ടു എൻറൊളെടം അറിയിപ്പു എൻറു ചെല്ലി ചെല്ലിൻറവൻ.

എനെ? വിജ്ഞാപനത്തിങ്കൽ ഞാൻ ഏകാഗ്രചിത്തനായിരിക്ക ചെയിതെ ഒരു ശബ്ദമെ പൊൽ കെള്കാകിൻറു. അമെയുമിതിനെ കുറികൊണ്ടു കെൾപ്പു ഞാൻ, എൻറു ചൊല്ലിൻറ കാലത്തു നൈപഥ്യത്തിങ്കൽ ശബ്ദമൊണ്ടായിതു.

എടൊ! എടൊ! ദ്വാരപാലപ്രധാനന്മാരെ! മഹാരാജൻ ദുർയ്യോധനൻ ആജ്ഞാപിക്കിൻറൊൻ.

എൻറിങ്ങനെ നൈപഥ്യത്തിങ്കലൊണ്ടാകിൻറ ശബ്ദത്തെ കെള്കിൻറ സൂത്രധാരൻ, അറിഞ്ഞെൻ ഞാനി ശബ്ദമൊണ്ടാവാനുള്ള കാരണമ് ദുർമതികളാകിന ദുർയ്യോധനാദികള്ക പ്രഥിതപരാക്രമരാകിന പാണ്ഡുപുത്രന്മാരൊട വൈരമ് സമ്ഭവിച്ച വിഷയത്തിങ്കൽ, മന്ത്രതത്വജ്ഞമാകിന മഹീപതിവെലത്തൊടു കൂടി കാർ‌യ്യന്നിരൂപിപ്പാൻ ദു‌ർയ്യോധനനിയൊഗത്താൽ ഭൃത്യൻ രാജസമൂഹത്തെ മന്ത്രശാലയിലാക്കുവാൻ അദ്ധ്യവസിച്ചു മന്ത്രശാലെ നവീകരിക്ക ചെയ്യിൻറതു. എൻറിംങനെ ശ്രുത്വാസ്ഥാപന ദൃഷ്ട്വാസ്ഥാപന സ്മൃത്വാസ്ഥാപന എൻറി സ്ഥാപനകളിൽ വച്ചുകൊണ്ടു ശ്രുത്വാസ്ഥാപനകൊണ്ടു കഥാസ്ഥാപന ചെയിതു മെലിൽ വരിൻറ കഥയെ സൂത്രിച്ചു കിഴ കഴിഞ്ഞ കഥയെ രംഗത്തിങ്കൽ സ്ഥാപിച്ചു രംഗദെവതാവന്ദനമ് പണ്ണി പ്രയൊ


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/14&oldid=158750" എന്ന താളിൽനിന്ന് ശേഖരിച്ചത്