താൾ:Doothavakyam Gadyam.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ർവ്വിതനായ് ത്രൈലോക്യയിശ്വര്യഗർവിതനായ് നിന്തിരുവടിയുടെ ഗുരുവായിരുന്ന ഹിരണ്യകശിപുവിനെ ശ്രീനാരസിംഹന്തിരുവുടമ്‌പിനെ സംഗ്രഹിച്ചു കൂർത്ത കൊടിയവായിരിക്കിൻറ നഖംങളെകൊണ്ടു വക്ഷസ്ഥലം പിളന്നു കൊൻറരുളിയൊൻ യാവനൊരുത്തൻ അംങനെ ഇരുന്ന നളിനാലയാകാന്തൻ നാരായണസ്വാമിയെ ഇതു. എൻറു പ്രഹ്ളാദൻ ചൊല്ലിൻറതു കെട്ടു ക്ഷീരാർണ്ണവത്തിങ്കൽ അനന്താഹിഭൊഗപര്യങ്കശായിയായി ശ്രീശാർഗ്ഗമ് നന്ദഗമ് ശ്രീസുദെർശനമ് കൌമൊദകി ശ്രീപാഞ്ചജന്യമ് എൻറി പഞ്ചായുധംങളൊടുകൂടി ഇരിക്കിൻറ ശ്രീരമണൻ ശ്രീനാരായണസ്വാമി യുദ്ധത്തിങ്കൽ വച്ചു (വെലാത്) കരിപ്പാനശക്തനായ് വന്നിരക്കിൻറുതാകിൽ കൊടുക്കിൻറിതൊണ്ടു എൻറു ചൊല്ലി (ഭീതിയെ ക)ളഞ്ഞു പൊൽപാനയിൽ നീർ കൊരിക്കൊണ്ടുപൊന്നു ത്രിഭുവനെശ്വരൻ ശ്രീനാരായണസ്വാമിക്കമുവടിപ്രമാണമ് ഭൂമിക്ക നീർവിഴത്തിൻറ കാലത്ത പ്രതിനവവികസിതകമലദെലസദൃശമാകിന കരതലത്തിങ്കൽ ദാനവസലിലമ് വീണ്ണകാലത്ത ഇരണ്ടു ശ്രീവാഹുക്കളുമ് നാലായി എട്ടായി ക്രമത്താലെ ആയിരമ് ശ്രീവാഹുക്കളം തികെഞ്ഞ ശരശാർഗശംഖചക്രനന്ദകകൌമൊദകീപ്രഭൃത്യായുധവരംങളാൽ അലമ്കൃതങ്ങളാകിന ശ്രീവാഹുക്കളെ ഉടയനായ് ത്രൈലൊക്യഭീതിശാന്ത്യർത്ഥമ് ജാമ്ബവാനെ നിയൊഗിച്ച സുതലമാകിൻറ വിലസ്വർഗ്ഗമ് ആചന്ദ്രതാരമായ് കൊടുത്തു കീഴ നൊക്കി ചെല്ലിൻറ ശ്രീപാദത്തെ കണ്ടുപിടിച്ച കാലത്തു, പാദാവധൂതനായ് ഭൂമീൽ വീണ്ണുനുറുങ്ങി പൊയിനാൻ. ഊർദ്ധ്വലൊകമളപ്പാനുയരിൻറെ ശ്രീപാദത്തെ നമുചിയാകിൻറ ദൈത്യൻ പിടിച്ചകാലത്തു ആകാശമാർഗ്ഗത്തിങ്കലാമാറു ഉയര കുടഞ്ഞരുളീനാൻ.

യാതൊരു ശ്രീപാദം കൊണ്ടു നമുചിയാകിൻറ ദൈത്യവരൻ അതിമൃദുക്കളായ് ചുവന്നു അതികോമളംങളായിരുന്ന നഖമണിനികരംങളാൽ ബന്ധുജീവകുസുമസദൃശഛായമായിരുന്ന അമ്ബരമാർഗ്ഗത്തിങ്കൽമെൽ നൊക്കി എടുത്തെറിയപ്പെട്ടിതു. ത്രിഭുവനൊ



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/13&oldid=158749" എന്ന താളിൽനിന്ന് ശേഖരിച്ചത്