താൾ:Dharmaraja.djvu/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാത(ബാധ)കോട്ടയും മാനവും മലക്കൂടലും ചോലയും ചൊനക്കുഴിയും താഴത്തുള്ള പരപ്പും പച്ചപ്പരപ്പും തീരാപാങ്കടലിന്റെ തിരയിരപ്പും കാണാൻ ആർക്കുകൂടിതലയിൽ വരച്ചു!” എന്നു കോപിച്ചുകൊണ്ടു കണ്ണു തുറന്നു. “ഹയമ്പാ! തമ്പിയങ്ങുന്നു പെറവേ വന്നൂട്ടോ?” എന്ന് ഭയപ്പെട്ടു ചാടി സൂക്ഷിച്ചുനോക്കിയപ്പോൾ, ഭഗവതിയമ്മ നെഞ്ചിലും തലയിലും തുടയിലും, അറഞ്ഞു പൊട്ടിച്ചിരിച്ചു. “ഹങ്ങനെ ഓടി വാ കുട്ടണാച്ചി” എന്നു പറഞ്ഞുകൊണ്ട് ആഗതനെ മണ്ഡപദ്വാരബന്ധകമായി തൂങ്ങുന്ന തുരുമ്പുപൂട്ടിനെ കാട്ടി. ആഗതന്റെ ഒറ്റ ഞെരിപ്പ് ഒന്ന്—പൂട്ടു തകർന്നുവീണു. ഭഗവതിയമ്മ ഭയഹീനയായി ഗുഹദ്വാരത്തിനകത്തു പ്രവേശിച്ചു. കേശവൻകുഞ്ഞിനാൽ പ്രാർത്ഥിതയായ സാക്ഷാൽ ശൈവശക്തിയുടെ നേതൃത്വത്താൽ എന്നപോലെ , ആ സ്ത്രീ അങ്ങുമിങ്ങും തടയാതെ എല്ലാ വിക്രവിലങ്ങളേയും കടന്ന്, ദിവ്യവിഗ്രഹനായി, സ്വർണ്ണപ്രഭനായി, ആസന്നനിര്യാണനായി ശയിക്കുന്ന യുവാവിന്റെ സമീപത്തിൽ അടുത്തു. ഭഗവതിയമ്മ നടുങ്ങി. തന്റെ ദൗത്യം നിഷ്ഫലമായോ എന്നു ശങ്കിച്ചു പരിഭ്രമിച്ചു. ‘മക്കളേ’ എന്ന് സ്ത്രീകൾക്കും അസാമാന്യമായുള്ള ആർദ്രതയോടു കൂടി വിളിച്ചുകൊണ്ട്, ആ യുവാവിന്റെ അടുത്തിരുന്ന്, അയാളെ തലോടി ഒരു നാഡീപരിശോധനയും കഴിച്ചു. ബുദ്ധിമതിയായ ഭഗവതിഅമ്മയുടെ അടുത്ത ക്രിയ ആശ്ചര്യകരമായിരുന്നു. തന്റെ സഹഗാമികളുടേയും നവമിത്രത്തിന്റേയും പരമാർത്ഥസ്വഭാവങ്ങളെക്കുറിച്ചു നിശ്ചയമില്ലാതിരുന്നതിനാൽ, ആ യുവാവ് അണിഞ്ഞിരുന്ന വിലയേറിയ ആഭരണങ്ങളെ എല്ലാം അഴിച്ച് തന്റെ ഭാണ്ഡക്കെട്ടിനകത്താക്കി. അനന്തരം പുറത്തു ചാടി ആരാഞ്ഞ്, ചില പച്ചിലകൾ പറിച്ചുകൊണ്ട്, വീണ്ടും ഗുഹാമന്ദിരത്തിനകത്തു പ്രവേശിച്ച്, അതുകൾ കശക്കി തനിക്കു വശമുണ്ടായിരുന്ന ചികിത്സകൾ ആരംഭിച്ചു. ‘ശങ്കരാ’ എന്നുള്ള പ്രാർത്ഥനോച്ചാരണത്തോടുകൂടി ആ യുവാവ് ഉണർന്നു. കേശവൻകുഞ്ഞിന്റെ രാത്രിയിലെ ദീനസ്വരക്രന്ദനത്താൽ ആനീതമായ സ്ഥാണുമാലയമൂർത്തിയുടെ സാർവത്രിക സാന്നിദ്ധ്യം ആ ദേവനെ പ്രാർത്ഥിച്ച ഭഗവതിയമ്മ സന്ദർശിച്ച് അവരുടെ ശുചീന്ദ്രത്തേക്കുള്ള ‘കാശിയാത്ര’ ശുഭസമാപ്തമാക്കി.


അദ്ധ്യായം ഇരുപത്തിയഞ്ച്


"പുരന്ദരസുതൻ പുരുഷകുഞ്ജരൻ
പുരന്ദരസേനാപതിസമൻ പാർത്ഥൻ,
ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം
ഭ്രമിച്ചതു കണ്ടു കുരുവരന്മാരും.”


ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു യാത്രയാക്കപ്പെട്ടദിവസം ഇരുട്ടി, സ്വല്പം ആശ്വാസത്തോടുകൂടി പടത്തലവർ ചെമ്പകശ്ശേരിയിൽ ഇരിക്കുമ്പോൾ, “നിന്തിരുവടിതന്നെ അന്തികേ കണ്ടതിനാൽ സന്തോഷം വളരുന്നു ചിന്തയിൽ—” എന്നിങ്ങനെ ഗാനം ചെയ്തുകൊണ്ട് മാമാവെങ്കിടൻ ഭദ്രദീപാരംഭത്തിന്റെ അത്താഴം ഊട്ടിലുള്ള യഥേഷ്ടഭുക്തിയാൽ ഉദരപുഷ്ടിയോടും ഹൃദയതുഷ്ടിയോടും അറപ്പുരയ്ക്കകത്തു പ്രവേശിച്ചു. മാമന്റെ ഗാനം കേട്ട് ബാലസംഘവും പടത്തലവരുടെ ഭാര്യയും പുത്രിയും അയാളെ വളഞ്ഞുകൂടി.

പടത്തലവർ: (മാമനെ ഇരുത്തീട്ട്) “മനുഷ്യരൊക്കെ വയസ്സാകുന്നു. മാമര് മുപ്പതിനും നാല്പതിനും ഇടയ്ക്ക്, ‘സരിഗമ’ എന്നു കയറുമ്പോൾ ‘സനിധപ’ എന്നു വഴുതുണു. ഹരിപഞ്ചാനനന്റെ കൽപം വല്ലതും സേവിക്കുന്നോ, ഹേ.”

മാമൻ: “ശിവ ശിവ! മാമപ്പട്ടര് ആ ഹരിയല്ല, ശ്രീകൂടിക്കൂട്ടിയ പഞ്ചബാണസാമീടെ ഭക്തനാവുകേ? അവന്റെ ‘ധാ’ടിക്ക് ഒരു ‘ഭീ’ക്കും കൊടുത്തോണ്ട് ‘ഗാഢമിന്നു വാടാ രണത്തിന്’ എന്ന് ഒരു ശിശുപാലവധം കഴിക്കാൻ കൊതിക്കുണൂ.” പോർവട്ടം ചൊല്ലുകയാൽ മാമൻ അതിനു ചേർന്ന ആട്ടവും കഴിച്ചു. അതു കണ്ട് ഉത്സാഹഭ്രാന്തിയിളകിയ കുട്ടികളിൽ ചിലർ തോന്നിയ താളങ്ങളിൽ ആട്ടവും മറ്റുള്ളവർ അർത്ഥശൂന്യമായ പാട്ടുകളും തുടങ്ങി. “വല്ലതും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/196&oldid=158467" എന്ന താളിൽനിന്ന് ശേഖരിച്ചത്