താൾ:Dharmaraja.djvu/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടു മൊഴി ചൊല്ലാനും കേൾപ്പാനും സമ്മതിക്കൂല്ലല്ലോ, ശനിപിടിച്ച കൂട്ടം കൊച്ചുങ്ങള്!” എന്നു പാർവ്വതിപ്പിള്ള ദേഷ്യപ്പെട്ടു. പടത്തലവർ ചിന്താവിഷ്ടനായി പരിസരസംഭവങ്ങൾക്ക് ചേതനനല്ലാതെ ഇരുന്നു. “കൊച്ചമ്മാ! ഇവിടത്തെ ശാരികയല്ലേ മാമൻ? എത്ര കേക്കണം പാട്ട്? വേണെങ്കിൽ രാപ്പകൽ കിടന്ന് കൂപ്പിടാം” എന്നു മാമൻ പറയുന്നതിനിടയിൽ, വൃദ്ധന്റെ കുടുമയെ ഒന്നുരണ്ടു ബാലന്മാർ വിടുർത്തി കടിഞ്ഞാണാക്കി, ചിലർ തുടകളിൽ രഥാരോഹണവും ചെയ്തു. മാമൻ കീഴ്സ്വരത്തിൽ ബാലസ്വരത്തെ അനുകരിച്ച്, ബാലഗാനത്തിന് ഉപഗായകനായി. കുട്ടികൾ വൃദ്ധനിൽനിന്നു പുറപ്പെട്ട ബാലസ്വരസാദൃശ്യസൂക്ഷ്മതയെ അനുമോദിച്ച്, എല്ലാവരുംകൂടി വൃദ്ധന്റെ പുറത്തു കുമിഞ്ഞു. അവരുടെ ഉത്സാഹത്തെ അനുവദിച്ച് വൃദ്ധൻ വായുസ്തംഭവിദ്യയും കാട്ടി ഉരുണ്ടുവീഴുന്നതിനിടയിൽ, കുപ്പായധാരിയായ ഒരാൾ തെക്കപ്പേടിക്കൽ എത്തി, ചില കടലാസുലേഖനങ്ങളെ അകത്തോട്ടു നീട്ടി. പടത്തലവർ അതുകളെ വാതുക്കൽ വാങ്ങി, മടങ്ങി, ഓരോന്നായി വായിച്ച് ഒപ്പിടുന്നതിനിടയിൽ, മാമൻ എഴുന്നേറ്റ് തെക്കേവശത്തിറങ്ങി, കുപ്പായക്കാരനോട് ഒരു വ്യവഹാരവിഹാരം തുടങ്ങി: “സന്യാസിപ്പിള്ളേടെ വേഷത്തിന്റെ പേരെന്താണ്?”

വേഷച്ഛന്നനായ കേശവപിള്ള: (ശബ്ദവിഡംബനത്തോടുകൂടി) “മാതേവൻ—ഇടി താങ്ങി മരിച്ച കാളിയമ്പിപ്പിള്ളേടെ രണ്ടാമത്തെ അനുജൻ.”

മാമൻ: “അടടാ കള്ളാ! കാളിയമ്പിപ്പിള്ളയ്ക്ക് ഏതനുജൻ? പഞ്ചബാണക്കളരിയിൽ കയറാൻ കുരളയ്ക്കും കച്ചകെട്ടി മെയ്യുണ്ടാക്കിയോ നീയ്?”

കേശവപിള്ള: “ക്ഷമിക്കണം ഭാഗവതരേ.”

മാമൻ: “ഫ് കാറോടാ! നിന്റെ ഭാഗവതമോ! യരേ ധൂട്ടയാ! കുലശേഖരപ്പെരുമാളെക്കാൾ നീ വലിയവനോ?” എന്നു പറഞ്ഞു കൊണ്ട് വിഹാരകലഹമായി കേശവപിള്ളയെ താഡിപ്പാൻ ആ യുവാവിന്റെനേർക്കു മാമൻ അടുത്തു. കേശവപിള്ള ഒഴിഞ്ഞുനീങ്ങുന്നതിനു ശ്രമിച്ചു. കാലുകൾ വിരിച്ച്, വട്ടം പിടിച്ച്, ‘തക്കത്തക്കത്തക്കത്ത’ എന്നു താളം ചൊല്ലി, കലാശം ചവുട്ടി, കേശവപിള്ളയെത്തടുത്തു പിടിപ്പാൻ മാമൻ മെയ്പ്രയോഗങ്ങൾ തുടങ്ങി.

കേശവപിള്ള: (ആത്മഗതമായി ഉറക്കെ) “ഗ്രഹപ്പിഴയായി.”

മാമൻ: “ഗ്രഹപ്പിഴയോ? എടാ ഭുങ്കാ! മാമന്റെ പ്രഹരം കിട്ടിയാൽ അരുവിയരുവിയായിത്തകർന്നൊഴുകുന്ന മധുരപ്പുഴയല്ലേ? ഗ്രഹപ്പിഴ—ആ പദം ഇവിടെ ഏശുമോ? അത്” (ദുസ്സഹകോപത്തോട്) “നിന്റെ പെരോഹിതന്—ഇതാ ഞാനും കണ്ടതല്ലേ? ആ പഞ്ചബാണഘാതകൻ, നിന്റെ ഗുരുവ്, കുരുത്തംകെട്ട കാലൻ, ആ ഉമ്മിണിപ്പിള്ളയെ പച്ചയെ ഹനിച്ചത്? എന്റെ അപ്പൻ, ആ കേശവപിള്ളസ്സാധുവെ, ആ പരമദ്രോഹി ചതിക്കയല്ലേ ചെയ്തത്? കാട്ടാളവേഷത്തിൽ അയാളെ ഞാൻ അറിഞ്ഞിട്ടില്ലെന്ന് ഒരു ഗർവ്വു കാണും. മാമന് അവനെ പേടിയില്ല കേട്ടോ. ഇങ്ങട്ടു കൊണ്ടരാൻ പറ ആ വിഷത്തെ. നീ അവിടത്തെ ശിഷ്യനായി ആടിക്കൂടി നടക്ക്. ഒരുദിവസം കാലത്ത്, എന്റെ കുട്ടനും ‘ക്വാക്വാ’ന്നു വാ പൊളിച്ച്, നാലും കാലും പറിച്ച്, അവസ്ഥയ്ക്കു പക്ഷേ, കിഴക്കേനടയിൽ പല്ലു കിറിച്ച് ഉറുമ്പൊരിച്ച്, കിടക്കുന്നതു കാണാം. നമുക്കറിഞ്ഞുകൂടേ കഥയെല്ലാം?” (മാമാ, ഹേ പരമശുദ്ധാ! വാക്കിനാൽ ഗുളികദോഷം എന്നൊരു കഥയുണ്ട്: ആളറിഞ്ഞു പുലമ്പുക.)

കേശവപിള്ള: “ആട്ടക്കഥകളോ അറിയാവുന്നത്? മറ്റെന്തറിയാം? അറിയാമെങ്കിൽ, പടത്തലവരദ്ദേഹം ഇന്നലെ പോയതെവിടെയെന്നു കേൾക്കട്ടെ.”

മാമൻ: (തയ്യാറായി) “എന്താ അതിൽ ഒളിക്കാനുള്ളത്?”

കേശവപിള്ള: “എന്തെന്നു കേശവപിള്ള എന്ന ആ പെണ്ണകൊതിയനും, ദൂതനായി നടന്ന ആൾക്കും അറിയാം.”

മാമൻ: “ഫോടാ പൈത്യക്കാറാ! നീ എന്നെത്തെത്തെരിഞ്ചു ശൊല്ലറായെടാ ബാവാജി? ധൂതനായി നടന്ന ആൾക്കും അരിഹാം! അടേ ബിലേ ശിന്നഭിസ്സുണ്ഡീ പോട്ടുടുവൻ പാർ!”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/197&oldid=158468" എന്ന താളിൽനിന്ന് ശേഖരിച്ചത്