ന്നു". മൈസൂരിൽ അരശ്, കടകൻ ഇവരും ക്ഷത്രിയരാണെന്ന് കണക്ക് കൊടുത്തിട്ടുണ്ട്, മൈസൂർ മഹരാജാവ് അരശാകുന്നു. മലയാളത്തിലെ ക്ഷത്രിയരെകുറിച്ച് എൻ. സുബ്രഹ്മണ്യയ്യർ പറയുന്നത് ഇങ്ങിനെയാകുന്നു, സംസ്കൃതത്തിൽ ഒരു ശ്ലോകമുണ്ട് അത് പ്രകാരം കേരളത്തിൽ വളരെ പൂൎവ്വകാലം തുടങ്ങി എട്ടുവക ക്ഷത്രിയരുണ്ട്, ഭൂപാലൻ അല്ലെങ്കിൽ മഹാരാജ (തിരുവാങ്കൂർ-കൊച്ചി പോലെ), മാവേലിക്കര-കൊടുങ്ങല്ലൂർ ഇവരെ പോലെ രാജക അഥവാ രാജാ,കോവിൽതമ്പുരാൻപുരവാൻ അല്ലെങ്കിൽ തമ്പി, ശ്രീ പുരോഗമ അഥവാ തിരുമുല്പാട്, ഭണ്ടാരി അല്ലെങ്കിൽ പണ്ടാരത്തിൽ, ഔദ്ധ്വാഹിക അല്ലെങ്കിൽ തിരുമുല്പാട്, ചേടാ അഥവാ സാമന്തൻ. സാമന്തന്മാർ ശരിയായി മലയാള ക്ഷത്രിയരാണെന്ന് വിചാരിച്ചുകൂടാ. തിരുവാങ്കൂറിൽ ക്ഷത്രിയ കല്യാണത്തിന് ചില വിശേഷവിധികളുണ്ട്. താലികെട്ടു കഴിഞ്ഞതിന്റെ ശേഷം മണാവാളൻ മണവാട്ടിയോടുകൂടി പന്തലിൽനിന്നു പുറപ്പെടുന്ന സമയം ആയുധം എടുത്ത് ഒരു പണ്ടാല അവരെ തടുക്കും. അയാൾക്ക് ഒരു ദക്ഷിണചെയ്യേണ്ടതുണ്ട്. കല്യാണത്തിന്റെ നാലാം രാത്രി രണ്ടാളും കുളിച്ച് മഞ്ഞ വസ്ത്രം ധരിക്കണം. സ്ത്രീയുടെ അമ്മാവൻ സ്ത്രീയുടെ അരയിൽ ഒരു വാൾ കെട്ടും. തൽക്ഷണം പുരുഷൻ അതിനെ അഴിച്ച് എടുക്കും. ഒരു അത്തി കഴിച്ചിട്ടു പൂജിക്കാം, ദമ്പതിമാർ മീൻപിടിക്കും പോലെ കാട്ടും. ഒരു കോവിൽതമ്പുരാൻ മരിച്ചാൽ നിലത്തു കിടത്തി ചെവിയിൽ ചില മന്ത്രങ്ങൾ ജപിക്കണം, തല ഒരു ക്ഷൗരകത്തി കൊണ്ട് തൊടണം. ശേഷക്രിയ ചെയ്യേണ്ടത് മരുമക്കളാകുന്നു. പുല പതിനൊന്നു അഹോരാത്രമാണ്. പിതൃക്കൾക്ക് പിണ്ഡമില്ല ബ്രാഹ്മണൎക്ക് ദാനമാകുന്നു. മലയാള ക്ഷത്രിയൎക്കു ബ്രഹ്മണരോട് ഒന്നിച്ച് പന്തിഭോജനമുണ്ട്.
മൈസൂർ, മധുര, കാഞ്ചീപുരം ഇവിടങ്ങളിൽ കാണും, പട്ടുനൂൽ കൊണ്ട് പ്രവൃത്തിയാണ്. ക്ഷത്രിയരാണെന്ന് ഭാവിക്കുന്നു. ബ്രഹ്മണരെ പോലെ ഗൗതമകാശ്യപാദി ഗോത്രങ്ങളുണ്ട്. ഇ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |