-- 77 --
ദിവസം വണ്ണാത്തി മാറ്റകൊടുക്കണം. നാലാംദിവസം മലയി. ശവം ദഹിപ്പിക്ക പതിവ. 12-ാംദിവസംവരെ ബലി. അഞ്ചാം ദിവസം വാത്തിയൻ തളിക്കണം. പന്തിരണ്ടാംദിവസം വാത്തിയൻ വെണ്ണീൎകൊണ്ട ഒരു ആൽരൂപം ഉണ്ടാക്കും മരിച്ച സ്ഥലത്ത. അവിടെ പ്രധാന പിണ്ഡകൎത്താവ ബലി ഇടും. വഴിയെ ബലിത്തറയെ കാൽകൊണ്ട തട്ടിക്കളയും. ആ സമയം വാത്തിയൻ ഒര കയ്യ പിടിക്കണം ശേഷക്കാർ മറ്റേതും. പിന്നെ അപ്രകാരംതന്നെ പുഴയിലോ കുളത്തിലൊ കുളിക്കണം.
=== ക്ഷത്രിയൻ. ===
1891 -ലെ മദ്രാശി കാനേഷുമാരി റപ്പോട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “ക്ഷത്രിയശബ്ദം ദ്രാവിഡൎക്ക കേവലം അസംബന്ധമാകുന്നു. അതിലും ന്യായം തങ്ങൾ തുൎക്കികളാണെന്ന പറയുകയത്രെ. പണ്ടേത്തെ ക്ഷത്രിയജാതികളുടെ പ്രതിനിധികളായി ഏതാനും ചിലരുണ്ടായിരിക്കാം. എങ്കിലും പട്ടികകളിൽ ക്ഷത്രിയർ, ക്ഷത്രിയർ എന്നു കാണുന്നവർ അധികവും ദ്രാവിഡന്മാരാകുന്നു. കൃഷിക്കാരായ വണ്യരും കള്ളുചെത്തുന്ന ചാണാരും മറ്റും ക്ഷത്രിയരാണെന്ന ഭാവിക്കുന്നു”. 1901-ലെ മദ്രാശി റപ്പോട്ടിൽ താഴെകാണുംപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. “ക്ഷത്രിയരെ എല്ലാം പരശുരാമൻ മൂവ്വേഴുവട്ടം നശിപ്പിച്ചതായി പറയുന്നു. എന്നിട്ടും ഈ ഒരു സമസ്ഥാനത്തിൽമാത്രം 80,000 പേർ തങ്ങൾ ക്ഷത്രിയരാണെന്ന കണക്ക കൊടുത്തിരിക്കുന്നു. കൃത്യമായി പറയുമ്പോൾ ഈ സംസ്ഥാനത്തിൽ ക്ഷത്രിയ സ്ഥാനത്തിന യഥാൎത്ഥ അവകാശമുള്ളവർ വളരെ കുറയും. നടിക്കുന്നവർ അധികവും തങ്ങൾ അഗ്നികുല ക്ഷത്രിയരാണെന്നു പറയുന്ന ഗഞ്ചാം, വിശാഖപട്ടണം, ചെങ്കൽപേട്ട ഇവിടങ്ങളിലെ പള്ളികൾ അല്ലെങ്കിൽ വന്യർ ഇവരും, തിരുനെൽവേലിയിലെ ചാണാരും, ദക്ഷിണകണ്ണാടകത്തിലെ മഹാരാഷ്ട്രക്കാരും ആകുന്നു. തിരുനെൽവേലിയിലെ കമ്മാ, ബളിജാ ഇവരും ഈ പേർ എഴുതികൊടുത്തിരിക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |