താൾ:Dhakshina Indiayile Jadhikal 1915.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരോടു ചേൎന്നിട്ട ഒരു യാചകനുണ്ട. ഇശ്ശിനാൾ ചെന്നാൽ അ വൻ വരും. വന്നാൽ ഏത ഭവനത്തിൽ നിന്ന ഭക്ഷണം വേണ മൊ ആ ഭവനത്തിന്റെ ഒരു തൂണിനോട ഒരു കൊടിക്കെട്ടും. ഭ ക്ഷണം കിട്ടിയാൽ ഒടുവിൽ വന്ന പോയതിൽപിന്നെ ഉണ്ടായി ട്ടുള്ള ജനനം, വിവാഹം ഇതകളെ അന്വേഷിച്ചറിയും. ഖത്രി കുടുംബങ്ങളുടെ പാരമ്പൎ‌യ്യവിവരം ഇവനാണത്രെ സൂക്ഷിക്കേണ്ട ത. വിവാഹം തിരളുംമുമ്പും പിമ്പും ആവാം. വിധവാവിവാഹം വിരോധമില്ല. എങ്കിലും ഉപേക്ഷിക്കപ്പെട്ട ഭാൎ‌യ്യാഭൎത്താവ ജീവി ച്ചിരിക്കുംകാലം വിവാഹം ചെയ്തുകൂടാ. സോദര വിധവയെ ക ല്യാണം പാടില്ല. സപിണ്ഡന്റെ ഭാൎ‌യ്യയായിരുന്നവളേയും അ മ്മാമന്റെ മകളേയും അങ്ങിനെത്തന്നെ. കല്യാണം ഏഴുദിവസമു ണ്ട. ആദ്യത്തെ ദിവസം ഒര ആടിനെ ബലികൊടുക്കണം. പി റേറന്ന വീട് മുഴുവനും ചാണകം മെഴുകി ചുമര വെള്ളതേക്കണം. കല്യാണം കഴിവോളം മാംസഭക്ഷണമില്ല. മൂന്നാം ദിവസം പെ ണ്ണിന കണ്ഠി എന്ന ആഭരണം കെട്ടും. ആ ദിവസം സ്ത്രീപുരു ന്മാരുടെ പേരും വിവാഹം നടന്ന തീയ്യതിയും രണ്ട് ഓലയിലൊ കടലാസ്സിലൊ ബ്രാഹ്മണപുരോഹിതൻ എഴുതി രണ്ടാളുടെയും അഛന്മാരുടെ കയ്യിൽ കൊടുക്കണം. നാലാംദിവസം ഭൎത്താവ പൂണുനൂൽ ഇടണം. രണ്ടാളും രണ്ടു മൺതട്ടിൽ കാൽവെക്കണം. പിന്നെ പെണ്ണിന്റെ അമ്മ പുരുഷന അപ്പവും പഴവും ഭക്ഷി ക്കാൻ കൊടുക്കണം. അത കഴിഞ്ഞിട്ട പന്തലിൽവെച്ചു പെ ണ്ണിന്റെ അഛൻ പുരുഷന്റെ കാൽ കഴുകണം. ഒരു കഷണം പഴം കൊടുക്കണം. അതിന്മേൽ ആയാളുടെ ഭാൎ‌യ്യ അല്പം പാൽ വീൾത്തണം. വഴിയെ സ്ത്രീപുരുഷന്മാർ വീട്ടിനുള്ളിൽ പോയി അവിടെവെച്ചു പുരുഷൻ താലികെട്ടും. അഞ്ചാംദിവസം ഏഴു പഴുക്കടെക്ക പന്തലിനകത്ത നിരത്തിവെച്ചിട്ടു അതിനെ ദമ്പ തിമാർ ഏഴു പ്രദക്ഷിണം ചെയ്യണം. ഓരോ ചുററ എത്തുമ്പോൾ പുരുഷൻ സ്ത്രീയുടെ കാൽ പിടിച്ചുട്ടു അതകൊണ്ടു ഓരോ അടെ ക്ക തട്ടികളയണം. ഏഴാം ദിവസം പെണ്ണിനെ അമ്മ പുരു ഷന്റെ അമ്മയുടെ കയ്യിൽ ഏല്പിക്കും. 'ഒരു വത്തെക്കയും ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/93&oldid=158353" എന്ന താളിൽനിന്ന് ശേഖരിച്ചത്