-- 61 --
ഒരു അമ്മിക്കുട്ടിയും കൊണ്ട നാട്ടുകൽ എന്ന പേരായി സ്ഥാപിച്ചിരിക്കുന്ന ഒരു കല്ലിങ്ങലേക്ക കുതിരപ്പുറത്ത പോകണം. കൊങ്ങ രാജാവാണ കല്ലെന്നത്രെ നാട്യം. അമ്മിക്കുട്ടി ഊരുകാരും. പണ്ട ഇവർ കൊങ്ങരായിരുന്നുപോൽ. എല്ലാ കല്യാണത്തിന്നും രാജാവിന്റെ അനുമതി വാങ്ങണം. അതാണെന്നാണ ഭാവം. തിരികെ വന്നാൽ പുരുഷന പെറ്റയമ്മ മൂന്ന ഉരുള ചോർ കൊരുക്കും. ശേഷിപ്പ അവൾ തിന്നും. മേലിൽ അവൾ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയില്ലെന്നൎത്ഥം. വഴിയെ ഒരു അമ്പട്ടൻ അവനെ ആശീൎവ്വാദം ചെയ്യണം. പിന്നെ പെണ്ണിന്റെ വീട്ടിലേക്ക കുതിരപ്പുറത്ത പുറപ്പെടും. അവിടെ ചെന്നാൽ പുരുഷന്റെ കടുക്കൻ ഊരി പെണ്ണിന്റെ കാതിൽ ഇടും. രണ്ടാളേയും അമ്മാമന്മാർ ചുമലിൽ ഏറ്റി മുൻപറഞ്ഞ നാട്ടുകല്ലിങ്ങലേക്ക കൊണ്ടുപോകണം. താലികെട്ടുക അരുമെയ്ക്കാരനാണ. പിന്നെ അമ്പട്ടന്റെ ആശീൎവ്വാദമുണ്ട. “ആദിത്യചന്ദ്രന്മാർ ഉള്ള കാലത്തോളം ഇരിക്കണെ”. “കരൂരിൽ പശുപതി ഈശ്വരൻ ഉള്ള കാലം ഇരിക്കണെ, നിങ്ങളുടെ കൊമ്പുകൾ ആലിൻകൊമ്പുപോലെ പരക്കട്ടെ”. “പുവ്വും ചരടും കൂടി മാലയാകുംപോലെ നിങ്ങൾ ചുറ്റിപ്പിണയണെ, വെള്ളവും വെള്ളത്തിലെ പുല്ലുംപോലെ ഇരിക്കണെ”. ഒരു പുലവൻ ഹാജരുണ്ടെങ്കിൽ അവന്റെ വകയായിട്ടും കുറെ ആശീൎവ്വാദമുണ്ടാകും. രണ്ടാളുടേയും ചെറുവിരലുകൾ കോൎത്തുപിടിച്ച അവിടെ അല്പം പാൽ പുരട്ടിവിടുക്കും.
ശ്മശാനത്തിലേക്ക അഗ്നികൊണ്ടു പോകേണ്ടത പറയനാണ. മൂന്നാം ദിവസത്തിനുശേഷം ക്രിയ ഒന്ുമില്ല. അഗ്നിസഞ്ചയനം അന്നാണ. അത കഴിഞ്ഞാൽ ക്ഷുരകൻ പാലും നെയ്യും കൂടി ഒരു ഉണങ്ങാത്ത വൃക്ഷത്തിന്മൽ “പൊലി” “പൊലി” എന്ന പറഞ്ഞുംകൊണ്ട ഒഴിക്കും.
=== കൊടിപ്പട്ടൻ. === തിരുവനന്തപുരത്തിന്ന ഇരുപതനാഴിക ദൂരെ വാമനപുരത്താണ മുഖ്യമായി വാസം. പൂൎവ്വം ബ്രാഹ്മണരായിരുന്നു. വെറ്റി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |