ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-- 62 --
ലക്കൊടി കൃഷി ചെയ്കയാൽ ശങ്കരാചാൎയ്യർ ഭ്രഷ്ട വിധിച്ചു എന്നു പറയുന്നു. ഗായത്രിയുണ്ട. വേദപാരായണമില്ല. തമിൾ ബ്രാഹ്മണരാണ പുരോഹിതന്മാർ.
ശവസംസ്കാരത്തിന്ന മന്ത്രം മുതലായത ഒന്നുമില്ല. വെറുതെ ചുടുകമാത്രം. ശ്രാദ്ധം ഊട്ടും. അമാവാസിക്ക തൎപ്പണമില്ല. മക്കത്തായമാണ. ഭാഷ മലയാളം.
=== കൊന്ത്രാ. === അല്ലെങ്കിൽ കൊൻദൊരാ. ഗഞ്ചാംജില്ലയിൽ മീൻ പിടുത്തം. പെണ്ണ തിരളുംമുമ്പ വേണം വിവാഹം എന്നില്ല. ചിലപ്പോൾ ഒരു വഴിവാടായിട്ട പെണ്ണിനെ ഒരു മരത്തിന്ന വിവാഹം ചെയ്യും. മരത്തിന്റെ മുരട്ട ചില കൎമ്മങ്ങൾ ചെയ്യേണ്ടതുണ്ട. ഒരു തുണി ചുറ്റകയും വേണം. പെണ്ണ ഋതുവായിട്ടില്ലെങ്കിൽ ഏഴനാൾ മരത്തിനടുക്കെ പാൎക്കണം. അല്ലെങ്കിൽ നാലനാൾ മതി. അവസാന ദിവസം പുരോഹിതൻ മരത്തിനരികെ ഇരുന്നുംകൊണ്ട ഇങ്ങിനെ പറയും “ഞങ്ങൾ നിനക്ക പന്ത്രണ്ട വൎഷത്തേക്ക വേണ്ടുന്നത തന്നു. ഒരു വേൎപാട പത്രം താ”. എന്നിട്ട ഇങ്ങിനെ ഒരു പത്രം ഓലയിൽ എഴുതി മരത്തിനടുക്കെ ഇടും.
ശവം തടിയിന്മേൽ കമുത്തികിടത്തീട്ട ദഹിപ്പിക്കയാണ. ഒരു കഷണം അസ്ഥി കൊണ്ടുപോന്നിട്ട പത്തദിവസം അതിന്ന ബലി വെക്കണം. പത്താംദിവസം ശേഷക്കാരൊക്കയും അളിയന്മാരും മകളരുടെ ഭൎത്താക്കന്മാരും ക്ഷൌരം കഴിക്കും. മരിച്ചവന്റെ പെങ്ങളുടെ പുത്രന്മാർ അച്ഛനില്ലാത്തവരാണെങ്കിൽ അവരും അന്ന ക്ഷൌരം ചെയ്യണം. അല്ലാത്തപക്ഷം പിറ്റെന്നാൾ മതി.
=== കൊൻസാരി. === ഒരിയരാജ്യങ്ങളിൽ മൂശാരികളാണ. ഇവൎക്ക പുരോഹിതൻ ബ്രാഹ്മണനാകുന്നു. മത്സ്യവും ആട്ടുമാംസവും ഭക്ഷിക്കും. കോഴി, ഗോമാംസം, പാടില്ല. മദ്യം സേവിക്കും. വിവാഹം തിരളുംമുമ്പ വേണം. ഭൎത്താവുപേക്ഷിച്ചാലും മരിച്ചാലും പുനൎവ്വിവാഹം ആവാം.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |