Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 60 --

നും. വിധവയുമായി സംസൎഗ്ഗം തെളിഞ്ഞാൽ പുരുഷന ജാതി ഭ്രഷ്ടുണ്ട. അല്ലാത്തപക്ഷം അവൻ അവളെ സമ്മതപ്രകാരം ഉപേക്ഷിച്ച പ്രത്യേകം പാൎത്ത ചിലവ കഴിപ്പാൻ വേണ്ടുന്നത കൊടുത്തിട്ട ജാതിയിൽ ചേരണം. സമ്മതിക്കേണ്ടത സ്ത്രീ ഇങ്ങനെ പറഞ്ഞിട്ടാണ. “ഞാനൊരു മൺപാത്രമാണ. അശുദ്ധമായതകൊണ്ട ഉടച്ചിരിക്കുന്നു. എന്നാൽ പുരുഷൻ ഓട്ടുപാത്രമാണ. തീരെ അശുദ്ധമാവാൻ പാടില്ല”. തെറ്റുചെയ്ത പുരുഷനെ പരസ്യമായി എരിക്കിൻവടികൊണ്ട അടിക്കും. ശേഷക്കാൎക്ക വിരുന്ന ഊട്ടാൻ ഒരു കറുത്ത ആട്ടിനെ അവൻ കൊടുക്കണം. എന്നാൽ ജാതിയിൽ ചേൎക്കും. ഇവൎക്ക സ്വജനങ്ങൾ തന്നെയാണ പുരോഹിതന്മാർ. അവരിൽ പുരുഷന്മാൎക്ക അരുമെയ്ക്കാരൻ എന്നും സ്ത്രീക്ക അരുമെയ്ക്കാരി എന്നും പേർ. ഈ സ്ഥാനം ലഭിക്കാൻ ചില ക്രിയകൾ ചെയ്യണം. ഒന്നാമത വിവാഹം കഴിഞ്ഞവരായിരിക്കണം. രണ്ടാമത സ്ത്രീ “ഏഴുതിങ്കൾക്കാരി”യാകണം. അത ഒന്നെങ്കിലും പ്രസവിച്ചെ പാടുള്ളു. ക്രയ ഇതാണ. അച്ഛന്റെ വീട്ടിൽ ഒരു പന്തലിട്ടിട്ട അതിൽ ഇരുത്തി തലയിൽ ഉങ്ങിന്റെയും പുളിയുടേയും കൊമ്പുകൾ ചുറ്റിക്കെട്ടണം കോടിവസ്ത്രം ഉടുത്തിട്ട അല്പം ചോറുണ്ടാക്കി ഭക്ഷിക്കണം. വഴിയെ ഒരു അമ്മിക്കുട്ടിമേൽ കാൽവെക്കണം. പത്ത അരുമെയ്ക്കാരും പുലവർ എന്ന പറയുന്ന കവികളും കൂടി ചന്ദനം ചാലിച്ച എണ്ണ മുതലായത ചേൎത്തതിനെ കറുകപ്പുല്ലുകൊണ്ട രണ്ടപേരേയും തൊടണം. എന്നാൽ പുരുഷൻ അരുമയ്ക്കാരനായി, ഭാൎ‌യ്യ അരുമയ്ക്കാരിയും. ഈ സ്ഥാനം പ്രാപിച്ചവരെ വളരെമാനിക്കും. അവരിൽ ആരെങ്കിലും മരിച്ചാൽ ഒരുവന്റെ ചുമലിൽ മറ്റൊരുവൻ കേറിനിന്നിട്ട ഭേരി കൊട്ടണം. വിവാഹം നിശ്ചയിക്കുമ്പോൾ രണ്ടാളുടേയും അമ്മാമന്മാർ ഉണ്ടായിരിക്കണം. പെണ്ണിന്റെ വസ്ത്രത്തിൽ വെറ്റിലയും ഫലങ്ങളും കെട്ടുകയാണ ക്രിയ. കല്യാണത്തിൻനാൾ പുരുഷൻ ക്ഷൌരം കഴിക്കണം. അവന്ന സോദരിയുണ്ടെങ്കിൽ തനിക്കുകുന്ന മകളെ അവളുടെ മകന്ന കൊടുത്തേക്കാമെന്നുള്ള നിശ്ചയവും ചെയ്യണം. പിന്നെ താംബൂലവും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/74&oldid=158332" എന്ന താളിൽനിന്ന് ശേഖരിച്ചത്