താൾ:Dhakshina Indiayile Jadhikal 1915.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടി, ഇങ്ങിനെ അംഗവൈകല്യമുള്ള കുട്ടികളെ അഛനമ്മമാർ ഇവൎക്ക് കൊടുത്തുകൊള്ളമെന്നൊരു നടപ്പുണ്ട്. കുട്ടി ഒന്നിന്ന് 100 വരെ ഉറുപ്പികയും യഥാശക്തി കൊടുക്കണം. കുട്ടികളെ നന്നായി രക്ഷിക്കും. വാങ്ങിയ ആണ്ടിയുടെ ദത്ത് പുത്രനായിതീരും. മുതലിൽ പകുതിക്ക് അവകാശിയാകും. ഇങ്ങിനെ ചെയ്യുന്നതിന് പ്രതിഫലമായി വെള്ളാളർ വീട് ഒന്നിന്ന് കാലത്താൽ 4 ണ കൊടുക്കും. കൊല്ലത്തിൽ 6,400 ഉറുപ്പികയോളം വരവ് ഉണ്ടായിട്ടുണ്ട്. ഒരു താസിൽദാർ ആണ്ടികൾക്കെല്ലാം കൂടി കൂട്ടായി ആദായനികുതി കെട്ടി. അപ്പീലിൽ ദുൎബലപ്പെട്ടു എന്ന് പറയണമൊ പിരിവിൽ നാല്പത്തൊന്നിൽ ഒരു ഓഹരി തൃച്ചങ്ങോട്ട് അൎദ്ധനാരീശ്വരക്ഷേത്രത്തിലേക്കാണ്. ഒരു വെള്ളാളനെങ്കിലും ഈ വരികൊടുക്കാതിരിക്കയില്ല. കൊടുത്തില്ലെങ്കിൽ ജാതിഭ്രഷ്ടനാകും. അംഗഭംഗമുള്ള കുട്ടിയെ കിട്ടിയല്ലാതെ ആണ്ടി വീട്ടിൽനിന്ന് പോകുകയില്ല.

മൂകദൊര

വിശാഖപട്ടണം ജില്ലയിലും മറ്റും ഉണ്ട്. കൃഷിയും ചില്ലറ വ്യാപാരവും പ്രവൃത്തി. വിവാഹം തിരളുംമുന്പും പിന്പും ആവാം. അമ്മാമൻറെ മകളെ കെട്ടികൊള്ളണം. വിവാഹക്രിയ ചെയവാൻ അമ്മാമനാണ്. വിവാഹത്തിൻറെ എടയിൽ ഒരു ദിവസം ഒരു പുഴെക്കലേക്ക് ഒരു ഘോഷയാത്രയുണ്ട്. അവിടെ പെണ്ണ് പല്ലുതേക്കാനുള്ള കോൽ മൂന്ന് പ്രാവശ്യം കൊണ്ടുവന്ന പുരുഷന്ന് കൊടുക്കണം. രണ്ടാളും അടുത്തിരുന്ന പല്ലു തേച്ച് കുളിക്കും. തിരണ്ടപെണ്ണ് ഒരു മുറിക്കകത്ത് മൂന്ന്ശരം കുഴിച്ചിട്ട് നൂൽകൊണ്ട് മൂന്ന് ചുറ്റിയതിന്നുള്ളഇൽ ഇരിക്കണം. മൊന്തായത്ത് നിന്ന് ഒരു തൊട്ടിയിൽ ഒരു കല്ലുകെട്ടിത്തൂക്കുകയും വേണം. ശവം സാധാരണമായി ദഹിപ്പിക്കയാണ്. മുന്ന് പുലയുണ്ട്. 4ാം ദിവസം ശേഷക്കാർ ശ്മശാനത്തിൽ പോയി കവ്യം കാച്ചിവെലിഇടും. കഴിവുള്ളവർ 12ാം ദിവസവും അതിൽ പിന്നെയും ചെയ്യും ദഹിപ്പിച്ച് സ്ഥലത്തെ ഒരു വാഴ കുഴിച്ചിട്ടിട്ട് മഞ്ഞൾ, ആമണക്കെണ്ണ, പണം, ഇതെല്ലാം യഥാശക്തി അവിടെ വെക്കണം. പണമെല്ലാം വഴിയെ എടുത്ത് സദ്യെക്ക് ചിലവിടും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/245&oldid=158243" എന്ന താളിൽനിന്ന് ശേഖരിച്ചത്