ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-232-
മൂസ്സത.
തിരുവാങ്കൂറിലും കൊച്ചിശ്ശീമയിലും മൂത്തതെന്നും വടക്കേമലയാളത്തിൽ പൊതുവാൾ എന്നും അകപ്പൊതുവാൾ എന്നും വിളിക്കും. അമ്പലവാസിയേക്കാൾ മീതെ എന്നൎത്ഥം. അതപോലേതന്നെ എളയത് എന്ന പറഞ്ഞാൽ ബ്രാഹ്മണനിൽ അല്പം താഴെ എന്നൎത്ഥം. ഗായത്രി പത്തേയുള്ളൂ. പുലയും അത്രതന്നെ. വിവാഹം തിരളും മുമ്പും പിമ്പും ആവാം. മൂത്തപുത്രൻ മാത്രമെ വിവാഹം ചെയ്ക പതിവുള്ളൂ. ശ്രീകോവിലിലേക്കു കടക്കുന്ന സോപാനം മോറുകയും തെടമ്പ എഴുന്നള്ളിക്കയും ആണ കുലധൎമ്മം. സ്ത്രീകൾക്ക് മറക്കുടയുണ്ട. വിധവാവിവാഹമില്ല. വടക്കേ മലയാളത്തിലെ സ്ത്രീകളെ തെക്കോട്ട വേളികഴിക്കൽ നടപ്പില്ല. ഉപനയനം 7 മുതൽ 9 വരെ വയസ്സിലാകുന്നു. ഇത കൂടാതെ ഊരിൽ പരിഷമൂസ്സത് ഒന്നുണ്ട. പരശുരാമനോട ഭൂമി ദാനം വാങ്ങിയ്ത നിമിത്തം അല്പം താഴ്ചയുണ്ടത്രെ. അഷ്ഠവൈദ്യന്മാരേയും മൂസ്സത എന്ന വിളിക്കും. ഒരാൾ നമ്പിയാണ നിശ്ചയം. ശസ്ത്രക്രിയയിൽ രക്തം തൊടേണ്ടിവരുന്നതിനാൽ ഇവൎക്കും അല്പം ഒര ന്യൂനത പറയുന്നു. എനി കറുകമൂസ്സത എന്നൊരു കൂട്ടരുണ്ട. ഇവർ ചില ജാതിക്കാൎക്കു ശ്രാദ്ധത്തിന പുരോഹിതന്മാരാണ. അവസാനം കവിൽ മൂസ്സാണ ചിലേടത്ത ഇവർ പിടാരന്മാരാണ. കാളികോഷ്ഠങ്ങളിൽ പൂജയാണ പ്രവൃത്തി. ശാക്തേയന്മാരാണെന്ന പറയണമോ. ഇതവരെ വൎണ്ണിച്ച എല്ലാ മൂസ്സതിനുമുണ്ട പൂണുനൂൽ.
മൊരസു.
കടപ്പാ, വടക്കേ അൎക്കാട, ചേലം ഇവിടെ ഒക്കേയുണ്ട. ഇവൎക്കും അപ്രകാരംതന്നെ തെക്കേ ഇന്ത്യയിൽ വേറേയും ചില ജാതിക്കാൎക്കും ഒര നടപ്പുണ്ടായിരുന്നു. ഇത ആഫ്രിക്കാ, ആസ്ത്രേല്യാ, അമേരിക്കാ ഇവിടങ്ങളിലെ സ്വദേശികൾക്കും ഉണ്ട. മൂത്ത പുത്രിക്കും വിവാഹം നിശ്ചയിക്കുംമുമ്പ കാത കുത്തണം. കാത കുത്തുന്നതിന്റെ മുമ്പെ വലത്തെ കയ്യിന്റെ നടുവിരലിന്റെയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krish9 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |