താൾ:Dhakshina Indiayile Jadhikal 1915.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്പനാൾ പാൎക്കണം. തിരികെ വന്നാൽ രണ്ടാൾക്കും സമ്മതമെങ്കിൽ തോടാ, വള, ചീൎപ്പ മുതലായ്ക ധരിച്ചിട്ട പെണ്ണിനെ പുരുഷൻറെ വീട്ടിലേക്ക് കൊണ്ടുപോകും. യോജിച്ചില്ലെങ്കിൽ അവനവൻറെ പാട്ടിൽ പോകും. പണ്ട് താലികെണ്ടായിരുന്നു. പക്ഷെ താലികെട്ടിയ കന്യാകമാരൊക്കെ ചത്തുപോയത്രെ അതിനാൽ പിന്നെ ആ ക്രിയ വേണ്ടാ എന്ന് വെച്ചു. വിധവാവിഹം നടപ്പുണ്ട്. മരിച്ച ഭൎത്താവിൻറഎ അമ്മയുടെ അനുജത്തിയുടെ മകനാണ് അവളെ എടുക്കേണ്ടത്. എന്നാൽ ഈ കാലം ഭൎത്താവിൻറെ സോദരൻ ഒഴികെ ആരും കെട്ടാം. അനുജൻറെ ഭാൎ‌യ്യവീട്ടിൽ ജ്യേഷ്ടന്ന പോയിക്കൂടാ. അവളെ നോക്കുകപോലും പാടില്ല. ആണു പെണ്ണും മനസ്സൊത്താൽ പറയാതെ ചാടിപ്പോയി കാട്ടിലൊ ഗുഹയിലൊ കുറെ ദിവസം പാൎക്കും. എടെക്ക് ഊരിൽ വന്നിട്ട് ഇഷ്ടന്മാരോട് വല്ലതും വാങ്ങി കൊണ്ടുപോയി ഭക്ഷിക്കും. ശേഷക്കാരുടെ കോപം ശമിച്ചാൽ മടങ്ങി വന്നു ഭാൎ‌യ്യഭൎത്താക്കന്മാരായി പാൎക്കുകയും ചെയ്യും. വിവാഹം ഉറച്ചാൽ പെണ്ണ് വെള്ളത്തിനൊ മറ്റൊ പോയെടത്ത്നിന്ന് പുരുഷൻ പിടിച്ച് കൊണ്ടുപോകുകയും നടപ്പുണ്ട്. അല്പനാൾ രണ്ടാളുംകൂടി എവിടെ എങ്കിലും പാൎത്ത് മടങ്ങി വരും അതിനിടെക്ക് തിരഞ്ഞചെന്നിട്ടില്ലെങ്കിൽ. ബോധിക്കുന്പോൾ ഭാൎ‌യ്യയെ ഉപേക്ഷിക്കാമെങ്കിൽ നടപ്പദോഷമൊ സ്വരചേൎച്ചകേടൊ ഇല്ലെങ്കിൽ ത്യജിക്കുന്നത് മൎ‌യ്യാദെക്ക് വിരോധമാണ്. ഇതിൽ ലഘുവായ തെറ്റിന് ഉപേക്ഷിക്കണമെന്ന് വെച്ചാൽ ഒരു ഇഷ്ടൻറെ കഴുത്തിലാക്കാം. ഭാൎ‌യ്യക്ക് ഭൎത്താവിനെ ത്യജിച്ച്കൂടാ. എങ്കിലും അവളുടെ പ്രവൃത്തികൊണ്ട് അവന്ന് മതി മതി എന്നാക്കി തീൎക്കാം. ഉപേക്ഷിക്കപ്പെട്ടവൾക്ക് പിന്നെ ധാരാളം വിവാഹം ചെയ്യാം. മരുമക്കത്തായമാണ്. ശവം മലൎത്തി കിടത്തി മറ ചെയ്കയാകുന്നു. പുരുഷശവത്തിന് കുഴി അരെക്ക് ആഴം മതി. സ്ത്രീയുടെതിന് മുലെക്ക് വേണം. മുടവാണ്ടി ഈരോട്ടിന് സമീപം സത്യമംഗലം താലൂക്കിൽ ഇവൎക്ക് പ്രത്യേകമായി ഒരു ഊരണ്ട്. കൊങ്ങുവെള്ളാളരിൽ കുരുടൻ, നൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/244&oldid=158242" എന്ന താളിൽനിന്ന് ശേഖരിച്ചത്