താൾ:Dhakshina Indiayile Jadhikal 1915.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപേക്ഷിക്കാം. ഗൎഭിണിക്കു 5-ാംമാസത്തിലൊ 7-ാം മാസത്തിലൊ പുളികുടി അല്ലെങ്കിൽ നെയ്യ് സേവിക്കൽ വേണം. ഗൎഭം മുതൽ പ്രസവിച്ച 3ാം ദിവസം വരെ ഭൎത്താവ് തല നീട്ടണം. അന്ന് കാവുതീയസ്ത്രീ തളിച്ചാൽ പുല തീൎന്നു. ആ ദിവസം തന്നെ അവൾ അന്പലത്തിലു കുടയണം.

ശവം മറ ചെയ്കയത്രെ പതിവ്. വിധവ താലി അറക്കണം. കോടി ഉടുക്കൽ കഴിഞ്ഞവളാണ് വിധവ എങ്കിൽ ചില സമയം താലി അറക്കുക കാവിതിയത്തിയാണ്. കരയുവനായി നാലഞ്ച് കാവിതിയത്തികളെ വിളിക്കും. ശവം മൂടിയ വസ്ത്രത്തിന്മേൽ നിന്ന കാവിതിയൻ ശേഷം മുറിച്ച മകന് കൊടുക്കണം. ശവക്കുഴി മൂടിയതിൽപിന്നെ മകൻ ഒരു കുടത്തിൽ വെള്ളവുമായി 3 പ്രദക്ഷിണം ചെയ്യമം അവസാനം കുടം ഇട്ട് ഉടെക്കുകയും വേണം. വീട്ടിൽ മടങ്ങി വന്നാൽ മകനെയും ശവം എടുത്തവരെയും കാവുതിച്ചി തളിക്കണം. ഒടുവിലെ ശേഷക്രിയ 8ാം ദിവസവും ചില സമയം 14 ാം ദിവസവും ചെയ്യും. മൂത്തമകനെ 6 മാസമെങ്കിലും ഒരു സംവത്സരമെങ്കിലും ക്ഷൌരം പാടില്ല.

മുടവർ.


തിരുവാങ്കൂറിൽ ഏലമല, കണ്ണൻദേവൻമല, ഇവിടങ്ങളിൽ ഒരു തരം മലക്കാരാണ്. സോദരൻറെയൊ സോദരിയുടെയൊ മകളെ കെട്ടിക്കൂടാ. അമ്മാമൻറെ മകളെ കെട്ടേണ്ടതാണ്. ഭാൎ‌യ്യന്മാർ രണ്ടൊ മൂന്നൊ ആവാം. ജ്യെഷ്"ത്തിയും അനുജത്തിയുമായാലും തരക്കേടില്ല. സന്താനമില്ലാഞ്ഞാൻ ഭൎത്താവ് നീലൻറെ മാസം തന്നെ തിന്നാൽ മതി. ഭാൎ‌യ്യ ഒരു മരുന്ന് സേവിക്കേണ്ടതുണ്ട്. ചില കൂട്ടുൎക്ക് അനേകഭൎത്തൃത്വം ആവാം. പക്ഷെ ജ്യേഷ്ടാനുജന്മാരായികൂടാ. ജ്യേഷ്ടാനുജൻമക്കളും അങ്ങിനെ തന്നെ. ഒരുത്തന് ഒരു ഊരിൽ പല ഭാൎയ്യമാരാവാം. മറ്റൊരു ഊരിൽ അനേകഭൎത്താക്കന്മാരുള്ള ഒരുത്തിയുടെ ഒരു ഒഹരിക്കാരനുമാവാം. വിവാഹംത്തിനു ദൂര സംബന്ധികളുടെയും കൂടി സമ്മതം വേണം നിശ്ചയിക്കേണ്ടത് പുരുഷൻറെ എളയമ്മ മൂത്തമ്മ മക്കളാകുന്നു. നിശ്ചയിച്ചാൽ സ്ത്രീപുരുഷന്മാർ വീടുവിട്ട് ഒരു ഗുഹയിൽഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/243&oldid=158241" എന്ന താളിൽനിന്ന് ശേഖരിച്ചത്