Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഴിഞ്ഞാൽ തലയോട് മാന്തി എടുത്ത് ഒരു പന്തലിൽ വെച്ച് മൂന്ന്നാൾ മദ്യം നിവേദിക്കണം. വഴിയെ പുലകുളിയും മറ്റും. മറവ സ്ത്രീകളുടെ കാത് വളരെ വലുതാക്കും.

മാഡികാ

തിലുങ്കുദേശത്ത് തോൽപണിക്കാരാകുന്നു. തമിഴരെ ചക്കിളിയൻ എന്ന് വിളിക്കുന്നു. ഊരിൽ ഉത്സവകാലം വിവാഹം കഴിയാത്ത ഒരു മാഡികസ്ത്രീ അവിടെ കൂടിയവരെ അസഭ്യവാക്കുകൾ പറകയും അവരെ മേൽ തുപ്പകയും ചെയ്യും. അവൾ മാതംഗീദേവിയുടെ അവതാരമെന്നാണഅ വിശ്വാസം. അവൎക്ക് അതിനാൽ നീരസിമില്ല. അവളുടെ തുപ്പൽ അശുദ്ധി തീൎക്കമെന്നാണ് വിശഅവാസം. ഇവർ എടംകൈക്കാരാണ്. മാലാ എന്നൊരു ജാതിയുണ്ട് അവർ വലെകൈക്കാരാണ്. തമ്മിൽ വലിയ ശണ്"യാണ്. വീഥിയിൽകൂടി ദേവൻ എഴുന്നള്ളിച്ചപൊകുന്നസമയം ഇവരും വയര അസഭ്യവാക്ക് പറയും. മാതംഗിയാവാൻ ഒന്നുകിൽ ഒരു മാതഗിയിൽ നിന്നുത്ഭവിച്ചവളായിരിക്കണം. അല്ലെങ്കിൽ വരാൻപോകുന്ന കാൎ‌യ്യങ്ങളെ മുൻകൂട്ടി പറഞ്ഞ ഒപ്പിക്കണം. വഴിയെ കൎണ്ണൽ ജില്ലയിൽ കുന്പാ എന്ന സ്ഥലത്തിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ ദേവൻറെ കല്പനയുണ്ടാകണം. മാതംഗിക്ക് വിവാഹം പാടില്ലെങ്കിലും പുരുഷസംസൎഗ്ഗം പാടില്ലെന്നില്ല. ഇവൾക്ക് ഒരു കവിടിമാലയുണ്ട്. അത് ഒരു കിണറ്റിൽ 3 നാൾ ഇട്ട വെച്ചിട്ടെ ഉത്സവത്തിങ്കൽ ധരിച്ച്കൂടു. കവിടിമാലയും ധരിച്ചകൎമ്മിയുടെ വഴിയാലെ നടക്കും. കൎമ്മി ഒരു പീശ്ശാങ്കുത്തിയും മെതിയടിയും ശൂലവും കയ്യിലെടുത്ത മുന്പിൽ നടക്കും. ഇതകളും മൂന്നനാൾ കിണറ്റിൽ കിടന്നിരിക്കണം. കൎമ്മിയും ശേഷക്കാരായ സ്ത്രീപുരുഷന്മാരും നിരന്നനില്ക്കും. മാതംഗി എന്തെല്ലാമൊ ഉറക്കെ പറഞ്ഞുംകൊണ്ട് അവരെ മേൽ തുപ്പികൊണ്ടും കോൽകൊണ്ട് തൊട്ടുകൊണ്ടും പ്രദക്ഷിണം വെക്കും. പറയുന്നതിൻറെ അൎത്ഥം മനസ്സിലാകയില്ല എങ്കിലും ഇതിനാൽ സകല അശുദ്ധിയും പാപവും നീങ്ങഉമെന്നാണ് വിശ്വാസം. ബ്രാഹ്മണർ മാത്രം വളരെ ഇതിന്ന് കൂടുമാറില്ല. ഇവൾക്ക് ബ്രാഹ്മണരുടെ ഗൃഹത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/234&oldid=158231" എന്ന താളിൽനിന്ന് ശേഖരിച്ചത്