താൾ:Dhakshina Indiayile Jadhikal 1915.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലിയിലെ മറവർ ജമീൻദാൎമാൎക്ക് പെണ്ണിൻറെ വീട്ടിൽ പോയി വിവാഹം ചെയുക കുറവാണ്. പ്രതിനിധിയായി ഒരു വടി കൊടുത്തയക്കും. അത് പന്തലിൽ കുത്തിനിൎത്തി ആരെങ്കിലും ഒരുത്തൻ പെണ്ണിനെ താലികെട്ടും. എന്നാൽ തീൎന്നു. ചെന്പുനാട്ട് മറവൎക്ക് ഒഴികെ വിധവാവിവാഹം നടപ്പുണ്ട്. മരിച്ച് ഭൎത്താവിൻറെ ജ്യേഷ്"നെ കെട്ടാം അനുജനെ വഹിയാ. തിരണ്ടാൽ 15 ദിവസം വേറിട്ടിരിക്കണം. 16ദിവസം കുളിച്ച് അകത്ത് കടകകാം. ആ സമയം അവളെ ഒരു ശരംകൊണ്ട് അടിക്കണം. തിരണ്ടകുളി ചിലവ് അമ്മാമൻ ചെയ്യണം.

ശവം ദഹിപ്പിക്കയും കുഴിച്ചിടുകയും ഉണ്ട്. സ്ഥാപിക്കുക ഇരുത്തീട്ടാണ്. ദഹിപ്പിക്കയൊ മറ ചെയ്കയൊ ചെയ്ത സ്ഥലത്ത് നവധാന്യങ്ങൾ വെക്കണം. ശ്മശാനത്തിൽ കൎമ്മകൎത്താവ് ഓട്ടക്കുടത്തിൽ വെള്ളവുമായി പ്രദക്ഷിണം വെക്കലും പാത്രം ഉടെക്കലും ഇവൎക്ക്മുണ്ട്. അസ്ഥിസഞ്ചയനം 2-ാം ദിവസമാണ്. 11ാം ദിവസമൊ 12ാംദിവസമൊ രണ്ട് പുതുക്കലം ഉടെച്ച-അതിൽ ധാന്യം വിതെക്കും. ചുറ്റുംനിന്ന വളരെ നേരം കരയും. മുളച്ച ധാന്യത്തെ 16-ാംദിവസം വെള്ലത്തിൽ കൊണ്ടുപോയി ഇടും. അപ്പോഴും വേണം കരച്ചിൽ 17 ാം ദിവസമാണ് പുണ്യാഹം. അത് ബ്രാഹ്മണൻ വേണം. തൃശ്ശനാപള്ളി ജില്ലയിലെ മറവക്ക് മരിച്ചവൻറെ മകനൊ അടുത്ത് ശേഷക്കാരനൊ ശവം എടുക്കുംമുന്പ് ചാണകവരടിയിൽ ക്ഷുരകൻ പലവക ധാന്യങ്ങൾ ഇട്ടിട്ട അതിനെ വീട്ടിൻറെ ചുമരിന്മേൽ പതിക്കണം. ഇതിന് പട്ടം കെട്ടൻ എന്നാണഅ പേർ. മരിച്ചാളുടെ പിൻതുടൎച്ചതാനാണെന്ന താല്പൎ‌യ്യം. ഇത് എട്ടാംനാൾ വെള്ളത്തിൽ എറിയും. ശവം എടുക്കുന്പോൾ ഒരു വാണം കത്തിക്കണം. പതിവായിട്ട് കൎമ്മാന്തരക്രിയയില്ല. ചെയ്യുന്നതായാ 16 ാം ദിവസമാണ്. അന്ന് ബ്രാഹ്മണൻ വേണം. ഇത് കഴിഞ്ഞാൽ കൂടിയവരെല്ലാം ഒരു ഉരലിൽ ചാണകവെള്ളം കലക്കിയതിൽ കാലിൻറെ വിരൽ മുക്കണം. അവസാനം അത് തട്ടിമറിക്കുകയും അപമൃത്യു ആയാൽ ചില മറവർ ശവം ദഹിപ്പിക്കയില്ല. ഏതാനും മാസം ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/233&oldid=158230" എന്ന താളിൽനിന്ന് ശേഖരിച്ചത്