താൾ:Dhakshina Indiayile Jadhikal 1915.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൻറെ മിറ്റത്തോളം പോകാം. അവിടെ ചില ക്രിയകൾ ചെയവാനുണ്ട്. ഒരു കുടത്തിൽ വെള്ളവുമായി ഉച്ചത്തിൽ തോറ്റം ചൊല്ലി താൻ ബ്രാഹ്മണരെയും ക്ഷത്രിയരെയും രാജാക്കളെയും ഋഷിമാരെയും മദം അടക്കിയത് പാടിയും കൊണ്ട് കുടത്തിലെ വെളളം സകല ആളുകളുടെ മേലും തളിക്കും. സ്ത്രീകൾ കഞ്ചുകം അഴിച്ച് അവൾക്ക് ദാനം ചെയ്യും. വീട്ടിലെ യജമാനസ്ത്രീ ധരിച്ച വസ്ത്രവം കൊടുക്കും. എങ്കിലും പുരുഷന്മാർ വഴിയെ കുളിച്ച പൂണുനൂൽ മാറ്റും. ഇതൊരു അസംബന്ധം തന്നെ. പറയനും മാഡികനും അന്യോന്യം തൊട്ടത് തിന്നുകയില്ല. കാളഹസ്തി രാജാവ് പറയർ കുതിരക്കാർ മുതിരമോഷ്ടിക്കാതിരിപ്പാൻ ഇതൊരുതരമായി കണ്ടിരിക്കുന്നു. മുതിര വേവിക്കുംമുന്പെ അതിൽ ഒരു മാഡികയെകൊണ്ട് വെള്ളം കുടയിക്കും. തൃപ്പതി ദേവൻ കൊല്ലത്തിൽ ഒരിക്കൽ കിഴക്കും, തെക്കും, പടിഞ്ഞാറം, വടക്ക്, ഇവിടങ്ങളിൽ 4 മാഡികെക്ക് പ്രത്യക്ഷമാകുമെത്രെ. ഓരോരുത്തൻ ഓരൊ ചെരിപ്പ് കൊടുക്കണം എന്ന് കല്പിക്കും. എന്നാൽ ഇവർ തങ്ങടെ കുടി വെള്ലവലിച്ച്, ഒരു മുറിയിൽ അരിപ്പൊടി കനത്തിൽ പരത്തും. പിറ്റേന്ന് നോക്കുന്പോൾ അതിൽ ഒരു കാലടി അടയാളം കാണാം. അതിന് പാകമായിട്ട് ഒരു ചെരിപ്പുണ്ടാക്കി തൃപ്പതിക്ക് എഴുന്നള്ളിക്കും. അന്യോന്യം ആലോചിക്കാതെയാണ് ചെരിപ്പുണ്ടാക്കുക എങ്കിലും തെക്കുനിന്നും വടക്കുനിന്നും വരുന്ന ചെരിപ്പുകൾ ഒരു ജോഡും കിഴക്ക്നിന്നും പടിഞ്ഞാറുനിന്നും ചെല്ലുന്നുത് ഒരു ജോഡും ആയിതീരും എന്ന വിശ്വാസം. മലയുടെ അടിയിൽ ദേവൻറെ ബിംബത്തിൻറെ മുന്പിലാണ് ചെരിപ്പുകൾ വെക്കുക. കൊല്ലം കഴിയുന്പൊഴെക്ക് ക്രമേണ അടി തേയുംപോൽ. ചില സമയം ഇവർ ജാംബവാൻറെ സന്താനങ്ങളാണെന്ന് പറയും. ചിലപ്പോൾ മാതംഗിയുടെ മക്കളാണെന്നും പറയും. വിധവാവിവാഹം ധാരാളം ആവാം. പക്ഷെ വിവാഹത്തിങ്കൽ വിധവമാർ മാത്രമെ പാടുള്ളൂ. ഭാൎ‌യ്യ മരിച്ചവൻ മാത്രമെ വിധവയെ വിവാഹം ചെയ്കയുമുള്ളൂ. കുറച്ച് ഉറപ്പിക കൊടുത്താൽ ഭാൎ‌യ്യയെ ഉപേക്ഷിക്കാം. എന്നാൽ വ്യഭിചാരം നിമിത്തമാണ് ഉപേക്ഷിക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/235&oldid=158232" എന്ന താളിൽനിന്ന് ശേഖരിച്ചത്