-205-
വിടെ കൊണ്ടു ചെല്ലണം. അവൾ പുരുഷന്റെ തലയിൽ അല്പം ഉപ്പ് ഇടണം. രണ്ടാളും ഇരിക്കും. ബ്രാഹ്മണൻ ഹോമം ചെയ്തിട്ട് രണ്ടാളുടെ കയ്യും ദൎൎഭ കൊണ്ട് കെട്ടണം. ഇത് സാരമായ ക്രിയയാകുന്നു. പിന്നെ സ്ത്രീ പുരുഷന്മാർ 10 അടെക്കയും കടുക്കയും കൊടുക്കണം. അവരെ എണപ്പുടവകൊണ്ട് മൂടി വസ്ത്രത്തിന്റെ തലെക്കൽ ഇരുപത്തൊന്നു കവിടിയും ഒരു നാണ്യവും കെട്ടി ഇടണം. പുരുഷനെ അളിയൻ കൈ മടക്കി ഒന്നു കുത്തണം. എന്നാൽ അവന് ഒരു വസ്ത്രം കൊടുക്കണം. ഈ ഘട്ടത്തിൽ സ്ത്രീപുരുഷന്മാൎക്ക് ശേഷക്കാരും ബന്ധുക്കളും സമ്മാനങ്ങൾ കൊടുക്കും. അതുകഴിഞ്ഞാൽ അവർ 7 കവിടികൊണ്ട് ആടും. ഈ കളിക്കൽ 2 ദിവസം കൂടി ഉണ്ട്. സമ്മാനം കിട്ടിയ വസ്ത്രങ്ങൾ അന്ന് അവർ ഉടുക്കണം. കുളത്തിലും പുഴയിലും കുളിപ്പാൻ പാടില്ല. 4-ം ദിവസം പെണ്ണ് ഭക്ഷണം ഉണ്ടാക്കി രണ്ടാളും ഉണ്ടു എന്നു നടിക്കും. എന്നാൽ അവൾ ഭൎത്താവിന്റെ ഗോത്രമായി. വയ്യുന്നേരമാകുമ്പോൾ പെണ്ണിനെ അമ്മാമൻ കൊണ്ടുപോയി പന്തലിനടുക്കെ ഒരു അമ്മിയിന്മേൽ നിർൎത്തും. പന്തലിന്റെ കാലുകൾ ഒരു മഞ്ഞച്ചരടുകൊണ്ട് 7 ചുറ്റു ചുറ്റും. ഭർത്താവ് ഭാൎയ്യയേയും കൂട്ടി ചരട് അറുത്ത് പന്തലിൽ നില്ക്കും. അവരെ മീതെ നാലാൾ മേലാപ്പ് പിടിക്കണം. തലയിൽ അരി ഇടുകയും വേണം. 5-ം ദിവസം സ്ത്രീ പുരുഷന്മാരും അവരുടെ സംബന്ധികളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും മഞ്ഞൾ ഗുരുതി എറിയുക എന്ന ഒരു ക്രിയയുണ്ട്. 6-ം നാൾ കാലത്ത് പുരുഷൻ പന്തലിൽ വെച്ച് ഒരു കുടം തച്ചുടെക്കും. എന്നിട്ട് ഏതെങ്കിലും ഒരു ബന്ധുവീട്ടിലേക്ക് കോപം നടിച്ചു പോകും. വയ്യുന്നേരം അളിയൻ പോയി കൂട്ടിക്കൊണ്ടുവരും. എന്നിട്ട് പെണ്ണും ആണും കൂടി കവിടി ആടിക്കളിക്കും. 7 ദിവസവും പുരുഷന് പൂണൂലുണ്ടായിരിക്കും. 7-ം ദിവസം അത് എടുത്തുകളയണം. വിവാഹമോചനം ചെയ്ത സ്ത്രീക്കും, വിധവെക്കും രണ്ടാമത് വിവാഹം ചെയ്യാം. വിധവ കല്യാണം ചെയ്യേണ്ടത് ഭൎത്താവിന്റെ അനുജനെയാകുന്നു. ശവം ദഹിപ്പിക്ക നടപ്പ്. മരിക്കുന്ന സമയം ജഗന്നാഥക്ഷേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |