-204-
സകല വീട്ടുപണിക്കും ഇവരെ ഉപയോഗിക്കും. ചിലർ പൂജാരികളായിട്ടും ഉണ്ട്. ചന്ദനം അരയ്ക്കും മാലകെട്ടും. ചിലേടത്ത് ഗുഡിയാ എന്ന ജാതിയിൽ കിഴിഞ്ഞവരെ ഇവർ ക്ഷൌരം ചെയ്കയില്ല. അവിടങ്ങളിൽ ഒരിയബ്രാഹ്മണരുടെ എച്ചിൽ എല ഇവർക്കെടുക്കാം. മറ്റ് ബ്രാഹ്മണൎക്കു മാത്രമെ പാടുള്ളു പോൽ. ഉപജാതികൾ പലതുണ്ട്. അതിൽ ചിലർ ചില ചില മരത്തിന്റെ ചുള്ളികൊണ്ട് പല്ലുതേക്കയില്ല. ചിലർ വിളക്ക് ഊതി കെടുത്തുകയില്ല. വിളക്കു കത്തിക്കുന്നത് വിഴുപ്പുമാറ്റിയൊ പട്ടുടുത്തൊവേണം. അമ്മയുടെ ആങ്ങളയുടെയും അച്ഛന്റെ പെങ്ങളുടെയും മകളെ വിവാഹം പാടില്ല. തിരളും മുൻപെ വിവാഹം വേണം. തരമാകാത്തപക്ഷം ധൎർമ്മവിവാഹമെന്ന് പറയുന്ന ഒരു മാതിരി കല്യാണം നടത്തണം. ഒരു മരത്തിന്ന് വിവാഹം ചെയ്താൽ മതി. അച്ഛന്റെ അച്ഛനെയോജ്യേഷ്ഠത്തിയുടെ ഭൎത്താവിനെയൊ ആയാലും മതി. വില്ലിനെയും അമ്പിനെയും മതി. ഇതിന് ഗാണ്ഡിവവിവാഹം എന്ന പേർ. കല്യാണം 7 ദിവസം നില്ക്കും. ചക്രവന്ദനം എന്നൊരു ക്രിയയുണ്ട്. കുശവന്റെ ചക്രം പൂജിക്ക തന്നെ. മണവാളൻ ഉപവസിക്കണം. രാത്രി ക്ഷൌരം കഴിച്ച് ആട്ടുകല്ലിന്മേൽ നിന്ന് കുളിക്കണം. സുമങ്ങലികൾ അവന്റെ തലയിൽ വെച്ചിരിക്കുന്ന അടെക്കയെ ഏഴുതവണ ഒരു അമ്മിക്കുട്ടികൊണ്ട് തൊടണം. വയ്യുന്നേരം ഒരു ക്ഷേത്രത്തിൽ പോയി വരണം. മടക്കത്തിൽ 7 വീട്ടിൽ നിന്ന് വെള്ളം വാങ്ങണം. ഇത് പിറ്റെന്ന് കുളിക്കാനാണ്. ഇങ്ങിനെ തന്നെ ചിലത് പെണ്ണും ചെയ്യണം. പിറ്റെന്നെ പുരുഷൻ പിന്നെയും ക്ഷേത്രത്തിൽ പോകണം. എന്നിട്ട് പെണ്ണിന്റെ വീട്ടിലേക്ക് പല്ലങ്കിയിൽ പോകും. പുറപ്പെടുമ്പോൾ ജ്യേഷ്ഠന്റെ ഭാൎയ്യ പല്ലങ്കി പിടിച്ചുനിൎത്തും. ഒരു കോടിവസ്ത്രം കിട്ടിയാലെ വിടുകയുള്ളു. വഴിക്ക് പെണ്ണിന്റെ അച്ഛൻ എതിരേല്ക്കണം. കാൽ പെണ്ണിന്റെ സോദരൻ കഴുകിക്കണം. വീട്ടിലെത്തുമ്പോൾ പെണ്ണിന്റെ അമ്മയും മറ്റ് സ്ത്രീകളും എതിരേല്ക്കണം. മാമിയാർ കയ്യു പിടിച്ച് അകത്തു കോണ്ടുപോകണം. പന്തലിലെത്തുമ്പോഴെക്ക് പെണ്ണിന്റെ അമ്മാമൻ അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |