ത്രത്തിലെ പ്രസാദമായ അരി വായിലിടണം. ഒരിയ ജാതികളിൽ പലൎക്കും ഈ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിട്ടുള്ള പകുതി വെന്തതായ അരിയാൽ അല്പം കുളികഴിഞ്ഞിട്ട് ഊണിനുമുന്പ് ഭക്ഷിക്ക നടപ്പുണ്ട്. ഇതിന് നിൎമ്മാല്യം എന്ന പേർ പറയുന്നു. തടികൂട്ടേണ്ടത് രജകനാകുന്നു. തടിയുടെ അടുക്കെ വെച്ച് മകൻ ശവത്തിൻറെ വായിൽ അവിൽ ഇടണം. കണ്ണിന്മേൽ അരിയും. മരിച്ചവൻറഎ വീട് പുൽപുരയാണെങ്കിൽ അതിന്മേൽനിന്ന് ഒരു കറ്റ പുല്ലുകൊണ്ടു പോകും അത് പുത്രൻ കത്തിച്ച മൂന്ന് പ്രാവിശ്യം ചുറ്റി ശവത്തിന്മേൽ ഇടണം; എന്നിട്ട് ശവത്തെ മൂന്ന് പ്രാവശ്യം ചുറ്റും കൊണ്ടുപോയി ഒടുവിൽ തടിമേൽവെക്കണം. ദഹനമദ്ധ്യെ എല്ലാവരും ഓരൊ കൊള്ളി തടിയിലേക്ക് ഇടും. പുത്രൻ കുളിച്ച ഈറനോടെ വീട്ടിൽ പോകുകയും ചെയ്യും. മറുനാൾ തീ കെടുക്കും. രണ്ടു കഷ്ണം അസ്ഥി ഒരു കുടത്തിൽ സൂക്ഷിച്ച് വെക്കുകയും ചെയ്യും. വെണ്ണുനീർ കൂട്ടിചേൎത്തിട്ട ഒരു കോൽകൊണ്ട അതിന്മേൽ ഒരു കോലം എഴുതി അതിങ്കൽ പിണ്ഡം വെക്കും. അരിയും വേപ്പിലയും കൂടി വേവിച്ചിട്ടശേഷക്കാർ മാത്രം ഭക്ഷിക്കണം. ഇതിന് പിത്തപിണ്ഡം എന്ന പേർ. 10 ാം ദിവസം ശേഷക്കാരും ഉറ്റ സ്നേഹിതന്മാരും ക്ഷൌരം കഴിക്കണം. മകൻ ഒടുക്കം. എല്ലാരുമായി ഒരു ഏരിയുടേയൊ കുളത്തിൻറെയൊ വക്കത്തുപോയി അവിടെ അതിന്നായി ഉണ്ടാക്കിയതായ ഒരു പന്തലിനകത്ത് ഒരു പുതുക്കലത്തിൽ ചോറുണ്ടാക്കി കലം പത്ത്കണ്ടമായി പത്തിലും ചോർ വെച്ച പ്രേതത്തിന് കൊടുക്കും. കഷണങ്ങൾ ഓരോന്നായി പുത്രൻ കുളത്തിൽ കൊണ്ടുപോയി ഇട്ടുകുളിക്കണം. അസ്ഥികഷ്ണങ്ങൾ സാധാരണമായി ഒരു കുളത്തിനടുത്ത അശ്വത്ഥത്തിൻറെ ചുമട്ടിൽ അത്രെ സ്ഥാപിക്കുക. 10ാം ദിവസം ബലി കഴിഞ്ഞാൽ പുത്രൻ ഈ സ്ഥലത്തുപോയി 10 പ്രാവശ്യം വെള്ളം തളിച്ച പാത്രം എടുത്ത് വീട്ടിനരികെ ഒരെടത്ത് സ്ഥാപിക്കണം. വീട്ടിന് സമീപം എത്തുന്ന സമയം അവൻ മുന്പിൽ നടക്കണം. ഒരു ഇരുന്പ്കൊണ്ട് നിലത്ത് മൂന്ന് വരവരെക്കണം. ഇരുതലയും ഓട്ടയായ ഒരു മുളക
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |