Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 156 -

ഇവരെ വിളിക്കുന്നത് മൂപ്പൻ, കാലാടി, മന്ദാടി, ഇങ്ങിനെ ഒക്കേയാവുന്നു.

പള്ളി. (പന്നിയൻ)

ഇവർ തങ്ങൾ അഗ്നികുലക്ഷത്രിയരാണെന്ന് പറയും. പണ്ട് തിരുവാകൂർ രാജാവും തെക്കേ ഇന്ത്യയിലെ ശ്രീവൈഷ്ണവരുടെ പ്രസിദ്ധ ആൾവാരും ആയിരുന്ന കുലശേഖൻ തങ്ങളുടെ ഒരു രാജാവായിരുന്നു എന്ന് ഇവർ അവകാശപ്പെടുന്നു. ഇപ്പോഴും മദ്രാശിയിൽ തിരുവളക്കണ്ണി പാൎത്ഥസാരഥി ക്ഷേത്രത്തിൽ ആ ദേഹത്തിൻറെ ഉത്സവം ഇവർ വളരെ ആഘോഷത്തോടെ കഴിക്കുന്നു. ഈ ക്ഷേത്രം പല്ലവ ക്ഷേത്രമാണെന്ന് ശിലാലേഖ്യങ്ങളാൽ കാണുന്നു. ഇവർ അനേക ഭാഗങ്ങളുണ്ട്. ചേലം ജില്ലയിൽ ചില പള്ളികളെ അഞ്ചുനാൾ എന്നും ചിലരെ പന്തിരണ്ട് നാൾ എന്നും വിളിക്കുന്നു. ഇവൎക്ക് മരിച്ച പുല അഞ്ചും പതിനൊന്നും ദിവസമേയുള്ളു. വേറെ ചിലൎക്ക് പതിനാറ്ദിവസമുണ്ട്. ഓലപ്പള്ളി എന്നും നാഗപടപ്പള്ളി എന്നും രണ്ട് വകയുണ്ട്. സ്ത്രീകളുടെ കാതാഭരണത്തിൽനിന്നാണ് ഈ പേരുകൾ. പള്ളികൾ ശൈവരും വൈഷ്ണവരും ഉണ്ട്. മിത്തിയാളമ്മ, മാരിയമ്മ, അയ്യനാർ, മുനീശ്വരൻ, അങ്കാളമ്മ, മുതലായ ഭൂതങ്ങളേയും വന്ദിക്കും. പണ്ട്പണ്ടേയുള്ള ഗ്രാമപഞ്ചായനിയമം ഇപ്പോഴും ഇവൎക്കുണ്ട്. ജാതിക്കൂട്ടം മുതലായ്ത ഈ പഞ്ചായക്കാർ തീൎക്കണം. തലവന്മാൎക്ക് പെരിത്തനക്കാരെന്നും നാട്ടുമൈക്കാരെന്നും പേരാകുന്നു. പത്രാസ്സിന് വേണ്ടി ചിലർ വിവാഹം തിരളും മുമ്പ് ചെയ്യും. സാധാരണ നടപ്പ് മറിച്ചാണ്. കല്യാണം നിശ്ചയിക്കുന്ന ദിവസം പുരുഷൻ സ്ത്രീയുടെ വീട്ടിൽ ചെല്ലും. അവിടെ പെണ്ണിൻറെ ഗോത്രക്കാരുടെ തലവൻ ഉണ്ടായിരിക്കേണം. ഒരുതട്ടിൽ താംബൂലം, പുഷ്പം, സ്ത്രീധനം, (പണമായിട്ടൊ ആഭരണങ്ങളായിട്ടൊ) മുലപ്പാൽ കൂലി, ഒരു നാളികേരം, ഇതെല്ലാം വെച്ച് വുരുഷൻറെ തലവൻ പെണ്ണിൻറെ അഛന്നൊ തലവന്നൊ കൊടുക്കും. മുലപ്പാൽ കൂലി അമ്മെക്കാണ്. പെണ്ണിനെ തീറ്റിപോറ്റിയതിന്ന് പ്രതിഫലമാകുന്നു. കൊടുക്കും സമയം തലവൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shabeer4556 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/170&oldid=158161" എന്ന താളിൽനിന്ന് ശേഖരിച്ചത്