പറയും "പണം നിങ്ങൾക്ക്, പെണ്ണ് ഞങ്ങൾക്ക്" എന്ന്. "പണം എനിക്ക്, പെണ്ണ് നിങ്ങൾക്ക്" എന്ന് സ്ത്രീയുടെ അഛനും പറയും. ഇങ്ങിനെ മൂന്നീട വേണം. പിന്നീട് വെറ്റിലയടെക്ക കൊടുക്കും. ഒന്നാമത് അമ്മാമന്ന്. കല്യാണത്തിന് മുമ്പ് പുരുഷൻ മരിച്ച്പോയാൽ വേറെ ആരെ എങ്കിലും കെട്ടാം. വിവാഹത്തിന് പെണ്ണിൻറെ അമ്മാമൻറെ സമ്മതം വേണം. വിവാഹം സമ്മതമല്ലാത്ത പക്ഷം അവന്ന് ക്രിയയുടെ മദ്ധ്യെ പോലും പെണ്ണിനെ ബലമായി കൊണ്ടുപൊയി ആൎക്കെങ്കിലും കെട്ടികൊടുക്കാനവകാശമുണ്ട്. സാധാരണനായി കല്യാണം ഒരറ്റ ദിവസമേയുള്ളു. എന്നാൽ നീട്ടി മൂന്ന് ദിവസമാക്കാനും പുരാണങ്ങളിലെ വിധിപ്രകാരം നടത്താനും വാസനതുടങ്ങീട്ടുണ്ട്. വിവാഹത്തിൻറെ തലേനാൾ പെണ്ണിനെ പുരുഷൻറെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ട്പോകണം. കൊശത്തി കലങ്ങൾ വെക്കണം. കടിഞ്ഞിൽ പെറ്റ ഒരുത്തി ശുദ്ധമായി ഉണ്ടാക്കിയ അന്നം വംശദേവതകൾക്കും മരിച്ച കാരണവന്മാൎക്കും നിവേദിക്കണം. താലികെട്ട് ഭൎത്താവ്തന്നേയാണ്. ബ്രാഹ്മണനാണ് പുരോഹിതൻ. താലികെട്ട് കഴിഞ്ഞാൽ ദമ്പതിമാരുടെ വസ്ത്രങ്ങളുടെ കോൺതല കൂട്ടികെട്ടണം. അടുത്ത സംബന്ധികൾ അവരെ സ്വൎണ്ണംകൊണ്ടൊ വെള്ളികൊണ്ടോ ചട്ടം കെട്ടിക്കണം. ആദ്യം കെട്ടേണ്ടത് അമ്മാമനാകുന്നു. പിന്നെ ദമ്പതിമാർ വിവാവമണ്ഡപത്തെ പ്രദക്ഷിണം വെക്കണം. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ഭാൎയ്യയുടെ കാൽ ഭൎത്താവ് അമ്മിക്കല്ലിൽ ഏറ്റണം. മൂന്നാമത്തെ പ്രദക്ഷിണത്തിൽ ഭൎത്താവിൻറെ എടംകാൽ അളിയനും എടുത്ത് കല്ലിന്മേൽ വെക്കയും കാൽവിരലിൽ ഒരു മോതിരം ഇടിയിക്കുകയും വേണം. ഇതിന്ന് അവന്ന് ഒരു ഉറുപ്പികയും വെറ്റിലയടെക്കയും അവകാശമുണ്ട്. പിന്നെ ദമ്പതിമാർ അരുന്ധതിയെ നോക്കണം. വയ്യുന്നേരം ഒരു ഏരിയിങ്കൽ പോയി കന്ന്പൂട്ടുംപോലെ കാട്ടികൂട്ടണം. പുരുഷൻ ഒരു കൊഴുവും സ്ത്രീ ഒരുകുടത്തിൽ കഞ്ഞിയും എടുക്കണം. കുറെ സ്ഥലം മണ്ണ് എളക്കി കഞ്ഞി പാൎന്ന് ചളിയാക്കി കണ്ടംപോലെയാക്കും. അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shabeer4556 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |