പോകും. പെണ്ണിന്റെ അഛൻ തന്റെ മകളെ കൊടുക്കാമെന്ന പറഞ്ഞ കട്ടികൊണ്ടുവരണം. മധുര ജില്ലയിൽ താലികെട്ടുക മണവാളന്റെ പെങ്ങളാണ. സ്ത്രീപുരുഷന്മാരെ അവരുടെ അമ്മാമന്മാരും മറ്റും മാല ഇടിയിക്കുകയും പന്തലിൽനിന്ന പെണ്ണിനെ ഉള്ളലേക്ക കൊണ്ടുപോകയും അമ്മാമൻ ഒര വസ്ത്രം മുഴംവെച്ച അവൾക്ക കൊടുത്ത ഉടുപ്പിച്ച തിരികെ പന്തലിലേക്ക എടുത്തുകൊണ്ടുപോകുകയും നടപ്പുണ്ട. അവിടെ മണവാളന്റെ അടുക്കെ അവളെ ഇരുത്തും. മണവാളൻ താലി കഴുത്തിൽ വെക്കും. മുറുക്കി കേട്ടേണ്ടത അവന്റെ പെങ്ങളാണ. കോയമ്പത്തൂര കൊങ്ങ പള്ളരുടെ വിവാഹത്തിന സ്ത്രീപുരുഷന്മാർ വെറ്റില തന്ന തുപ്പുന്നത ക്ഷുരകൻ ഒര കോളാമ്പിയിൽ വാങ്ങണം. കുലുക്കുഴിയാൻ വെള്ളം അവൻ കൊടുക്കണം. കടയപ്പള്ളൻ എന്നൊരു കൂട്ടരുണ്ട കോയമ്പത്തൂർ അവൎക്ക താലി മണവാളൻ ഒര നാളികേരത്തിന്മേൽ ചാൎത്തി കൊണ്ടുചെല്ലണം. വിവാഹം കഴിഞ്ഞാൽ ഭൎത്താവിന അകായിൽ വെച്ച ചോറ കൊടുക്കണം. ശേഷിച്ചത ഭാൎയ്യ ആ എലയിൽനിന്നതന്നെ ഉണ്ണണം. ചില ദിക്കിൽ പെണ്ണിനെ ഭൎത്താവ കൊണ്ടുപോകുമ്പോൾ അവളുടെ പുരയിൽനിന്ന വല്ലതും ഒര സാധനം മോഷ്ടിക്കണം. മേലിൽ വല്ലപ്പോഴും അവളുടെ ശേഷക്കാർ ഇതിന്ന പകരം പറ്റിക്കയും വേണം.
ഭൎത്താവ മരിച്ചാൽ ശവത്തിന്റെ കാൽ വിധവ കഴുകി അല്പം വെള്ളം സേവിക്കയും താലി അറുത്ത ശവതന്മേലേക്ക എറികയും വേണം. ശവം കുഴിച്ചിടുകയാണ. കുഴി മൂടിയാൽ മൂത്തപുത്രൻ കുടത്തിൽ വെള്ളവുമായി മൂന്ന പ്രദക്ഷിണം വെക്കുകയും കുടം ദ്വാരപ്പെടുത്തുകയും അവസാനം എറിഞ്ഞുടെക്കുകയും നടപ്പുണ്ട. മൂന്നാം ദിവസം വെലി ഇടും. അത കാക്ക തിന്നണം. നാലാംദിവസം മകൻ കുളിച്ച ഒര പായയിൽ ഇരുന്ന കുറെ വറുത്ത ഒണക്കമീൻ കടിച്ചചവച്ച ഒര പാത്രത്തിലേക്ക മൂന്നീടതുപ്പണം. ഒമ്പതാം ദിവസമൊ പതിനൊന്നാം ദിവസമൊ ഒരു മുള്ളുമരത്തിങ്കൽ ചോർ, താംബൂലം, ഇത്യാദി നിവേദിക്കണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |