താൾ:Dhakshina Indiayile Jadhikal 1915.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 149 -

കൂട്ടൎക്ക പൂണുനൂലുണ്ട. പൂൎവ്വം ഇവർ വളരെ ഉയൎന്ന പദവി അനുഭവിച്ചിരുന്നു എന്ന സ്പഷ്ടമാണ. വട്ടെഴുത്തക്ഷരത്തിലുള്ള ഒരകല്ലെഴുത്തിൽ ഇവരെ ശ്രീവള്ളുവർ എന്ന പറഞ്ഞകാണുന്നു. മഹാകവിയും ഭക്തനുമായ തിരുവള്ളുവർ പറയനായിരുന്നു. ആ മഹാൻ ഒരവെള്ളാളസ്ത്രീയെ വിവാഹംചെയ്തതായി പറഞ്ഞവരുന്നു. അതകൂടാതെ അദ്ദേഹത്തിന്റെ സോദരിയായ അവ്വ ഒര പ്രസിദ്ധ സൂത്രകവിയായിരുന്നു. തഞ്ചാവൂരിൽ തിരുവാലൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിന എഴുന്നള്ളത്ത സമയം ദേവന്റെ ഒന്നിച്ച ആനപ്പുറത്ത പറയരുടെ മൂപ്പൻ കേറണം. മദ്രാശിയിൽ ഒര ദേവിക്ഷേത്രത്തിൽ ആണ്ടുതോറുമുള്ള ഉത്സവത്തിങ്കൽ ബിംബത്തിന്മേൽ ഒരു താലിചാൎത്തുകയുണ്ട. ആ സമയം മണവാളന്റെ പ്രതിനിധി ഒര പറയനാകുന്നു. മൈസൂരിൽ രണ്ട ക്ഷേത്രങ്ങളിൽ കൊല്ലത്തിൽ മൂന്നദിവസം പറയൎക്ക ഉള്ളിൽ കടക്കാം. അതിൽ ഒന്നിൽ ബ്രാഹ്മണരുടെ ഒന്നിച്ച ശ്രീകോവിലിൽ ആണ്ടിൽ മൂന്നദിവസം കടപ്പാനുള്ള അധികാരം ശ്രീവൈഷ്ണവാചാൎയ്യരായ രാമാനുജാചാൎയ്യർ കൊടുത്തിട്ടുണ്ടെന്ന പറയുന്നു എങ്കിലും ഈ കാലം ധ്വജസ്തംഭത്തിങ്കലൊളമെ ചെന്നുകൂടു. വഴിയെ ശുദ്ധിചെയ്കയും ചെയ്യും. ചെങ്കൽ‌പേട്ട ജില്ലയിൽ തിരുവള്ളൂർ വിഷ്ണുക്ഷേത്രത്തിലും ഈ നടപ്പുണ്ട. കാഞ്ചീപുരം, കുംഭകോണം, ശ്രീവല്ലി പുത്തൂർ ഈ മഹാക്ഷേത്രങ്ങളിൽ ഉത്സവകാലം രഥം വലിപ്പാൻ പറയർ കൂടും. ഇവർ തൊട്ടാൽ കയറിന്ന അശുദ്ധിയില്ലത്രെ. വൈശ്യരാണെന്ന വാദിക്കുന്ന കോമാട്ടികൾ അവരുടെ കല്യാണത്തിന പറയരെ ക്ഷണിക്കണം. പക്ഷെ അവർ കേൾക്കത്തക്കവണ്ണം ക്ഷണിക്കയില്ല. കല്യാണം ശേഷക്രിയ ഇതകൾക്ക പറയർ പൂണുനൂൽ ഇടും. പറയന ബ്രാഹ്മണ അഗ്രഹാരത്തിൽ കടന്നകൂടാ എങ്കിൽ ബ്രാഹ്മണന പറച്ചെരിയിലും കാലെടുത്തവെച്ചകൂടാ. കടന്നു എങ്കിൽ തലയിൽ ചാണകം കലക്കിതൂത്ത ആട്ടിപായ്ക്കും. ചിലർ തീണ്ടാൎന്നപെണ്ണിനെ വേറിട്ടപുരയിൽ പാൎപ്പിക്കും. അശുദ്ധി 8 ദിവസമുണ്ട. തിരണ്ട കുളിച്ച ദിവസം കുറെ പെണ്ണുങ്ങൾ തുണിയിൽ പിട്ടുകെട്ടി അത

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/163&oldid=158153" എന്ന താളിൽനിന്ന് ശേഖരിച്ചത്