അവനോടുകൂടി ഒരമുളയിന്മേൽ മഞ്ഞവസ്ത്രത്തിൽ നവധാന്യം കെട്ടി എടുത്തുംകൊണ്ട സ്ത്രീപുരുഷന്മാരും നടക്കണം. മൂന്നാമത്തെ പ്രദക്ഷിണത്തിൽ ഇത ഈശാനകോണിൽ ഇടും. പിന്നെ ആ മുളയും അതേ വലിപ്പത്തിൽ മൂന്ന മുളയും കൊണ്ടുവന്നിട്ട കല്യാണപന്തലിടും. വഴിയെ രണ്ടാളുടേയും കൈകൾ കൂട്ടികെട്ടി മണവാളന്റെ സോദരൻ അവരെ തെല്ല അകലത്തോളം കൊണ്ടുപോകും. അവർ ഒര ഉപ്പിൻപാത്രത്തിൽ കയ്യിടണം. പിന്നെ ഒര അമ്മിക്കുട്ടി ശീലയിൽ പൊതിഞ്ഞിട്ട പുരുഷൻ സ്ത്രീക്കു കൊടുക്കും. "കുട്ടിയെ എടുത്തൊ ഞാൻ അരമനെക്ക പോകുന്നു" എന്ന പറഞ്ഞുംകൊണ്ട. അവൾ “അങ്ങിനെതന്നെ കുട്ടിയെ ഇങ്ങകൊടു. പാൽ ഒരുക്കമുണ്ട” എന്ന പറഞ്ഞുംകൊണ്ട വാങ്ങും. ഇങ്ങിനെ ഒര വാചകമായിട്ട മൂന്ന വട്ടം പറയണം. പുരോഹിതൻ ബ്രാഹ്മണനാണ. താലികെട്ടാൻ മണവാളന്റെ പെങ്ങളും. വിവാഹമോചനം അങ്ങട്ടും ഇങ്ങട്ടും ആവാം. സ്വജാതിക്കാരനൊ ജമിൻദാരൊ ആയിട്ട വ്യഭിചാരം വിരോധമില്ല. ജമിൻദാൎക്ക കുട്ടിയുണ്ടായാൽ ഭൎത്താവ തന്റെതായി സ്വീകരിച്ചകൊള്ളും. മററാരുമായി വ്യഭിചാരം ചെയ്താൽ ജാതിയിൽനിന്നു പുറത്താക്കും. കുററം ചെയ്തവളുടെ ഒര പ്രതിമ മണ്ണുകൊണ്ടുണ്ടാക്കി കണ്ണിൽ ഓരൊ മുള്ളുതറച്ച ഊരിന്റെ പുറത്ത വലിച്ചെറിയും.
തമിഴരാജ്യത്ത ഇവര സുമാർ 20 ലക്ഷത്തിനമീതേയുണ്ട. മററുജാതിക്കാരുടെ കിണറ തൊട്ടുകൂടാ. ഇവൎക്ക സ്വന്തമായി കിണറുണ്ടായിരിക്കും. അതിന്ന ചുററും അസ്ഥികൾ ഇടും. അന്യജാതിക്കാർ തിരിച്ചറിഞ്ഞകൊള്ളട്ടെ എന്നവെച്ചിട്ട. തെലുങ്ക ദേശത്ത ഇവൎക്ക മാല എന്നും മാഡികാ എന്നും കന്നടത്തിൽ ഹോലിയാ (പൊലയ) എന്നും പേരാണ. തങ്ങൾ വൈഷ്ണവരാകുന്നു എന്ന ഭാവിച്ചിരുന്ന ഒര ഊരിൽ (പറച്ചെരിയിൽ) ഉള്ളവൎക്ക ഒക്ക മഹാഭാരതത്തിലെ പോരാളികളുടേയും മററും പേരായിരുന്നു. യാതൊന്നും ഉടുക്കാത്ത മ്ലേഛക്കുട്ടികൾക്ക ഇക്ഷ്വാകു, കൎണ്ണൻ, ഭീമൻ, ദ്രൌപദി എന്നൊക്കെ പേരുണ്ടായിരുന്നു. ചില
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |