താൾ:Dhakshina Indiayile Jadhikal 1915.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 150 -

കൊണ്ട പിന്നിൽ‌നിന്ന അവളെ അടിക്കും. വേറേ ചിലർ വഴിയേപ്പുറം നിലത്ത ഒലെക്കകൊണ്ട ഇടിക്കും. ചില ദിക്കിൽ പുരെക്കകത്ത്‌വെച്ച ഭൎത്താവിന്റെ അമ്മയും അഛന്റെ പെങ്ങളും അടിക്കും. “നിന്റെ മകളെ എന്റെ മകന കൊടുത്തേക്കാമെന്ന വാഗ്ദാനം ചെയ്യ. ചെയ്യ” എന്ന പറഞ്ഞും‌കൊണ്ടാണ അഛൻപെങ്ങൾ തല്ലുക. ഹിന്തു പറയരും ക്രിസ്ത്യൻ പറയരും തമ്മിൽ വിവാഹം നടപ്പുണ്ട. ശൈവരും വൈഷ്ണവരും തമ്മിൽ ഇല്ലതാനും. പുരുഷന സ്ത്രീയേക്കാൾ പ്രായം കവിഞ്ഞിരിക്കണം. ഈ നിശ്ചയം തെററാഞ്ഞാൽ അഛന്റെ മരുമകളെയും അമ്മാമന്റെ മകളേയും കെട്ടാം. ജ്യേഷ്ഠത്തിയെ കെട്ടികൊടുത്തേ അനുജത്തിയെ കെട്ടികൊടുക്കയുള്ളൂ. താലികെട്ടാൻ ഭൎത്താവാണ. അത കഴിഞ്ഞകൂടുമ്പോൾ ഭാൎയ്യാഭൎത്താക്കന്മാർ ഒന്നിച്ച പാൎക്കുകയില്ല. അതിന്ന വഴിയെ വേറേതന്നെ മുഹൂൎത്തം വേണം. വിവാഹത്തിന പെണ്ണിന്റെ അമ്മാമന്റെ അനുവാദം അത്യാവശ്യമാകുന്നു. നിശ്ചയതാംബൂലം (പരിയം) എന്ന ക്രിയ സ്ത്രീപുരുഷന്മാരുള്ളേടത്തോളം കാലം ബാധകമാകുന്നു. പിന്നെ വിവാഹം കഴിഞ്ഞില്ലെങ്കിലും സംസൎഗ്ഗം ആവാം. ജനിക്കുന്ന കുട്ടികൾ ഔരസന്മാരായിരിക്കുകയും ചെയ്യും. പക്ഷെ അവർ കല്യാണം ചെയ്യുംമുമ്പ അഛനമ്മമാരുടേത നടത്തണം. ആ പന്തലിൽതന്നെ അന്നുതന്നെ മകന്റെയൊ മകളുടേയൊ വിവാഹം നടത്തുകയും ആവാം. നിശ്ചയതാംബൂലം നടത്താൻ പുരുഷന്റെ അഛനും അമ്മാമനും വേറെ രണ്ട അടുത്ത സംബന്ധികളും ജാതിയിലെ തലവനൊടുകൂടി പെണ്ണിന്റെ വീട്ടിൽ പോകും. കുറെ സംഭാഷണത്തിന്നുശേഷം ഇരുഭാഗത്തേയും തലവന്മാർ തമ്മിൽ ഇങ്ങിനെ പറയും “പെണ്ണിനെ കണ്ടുവൊ? അവളുടെ വീടും സംബന്ധികളെയും കണ്ടുവൊ? കല്യാണം സമ്മതം തന്നേയൊ?” “കല്ലും കാവേരിയും ഉള്ള കാലം, ആകാശവും ഭൂമിയും അറികെ (കല്യാണ) കലശവും ആദിത്യചന്ദ്രന്മാരും അറികെ, ഈ കൂടിയ സഭ അറികെ, ഇന്നവനായ ഞാൻ ഈ പെണ്ണിനെ തരുന്നു.” “പെണ്ണിനെ കല്യാണം ചെയ്ത വീട്ടിൽ കൂട്ടികൊള്ളാം. ഈ 36





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/164&oldid=158154" എന്ന താളിൽനിന്ന് ശേഖരിച്ചത്