താൾ:Dhakshina Indiayile Jadhikal 1915.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-141-

രസമുണ്ട്. പെണ്ണിനെ ഒരു കുടിൽ വളച്ചുകെട്ടി അതിനകത്താക്കീട്ട് ഭൎത്താവാകാൻ തടസ്സമില്ലാത്ത ചെറുപ്പക്കാർ ചുറ്റും പാടിക്കളിക്കാൻ തുടങ്ങും. ഒടുവിൽ എല്ലാവരും ഓരോ വടി കുടിലിന്റെ ഉള്ളിലേക്ക് നീട്ടിക്കൊടുക്കും. ആരുടേത് പെണ്ണ്‌ പിടിക്കുന്നുവോ അവൻ ഭൎത്താവ്‌. വ്യഭിചാരം മഹാ വലിയ കുറ്റമാകുന്നു. ഭൎത്താവ് ഉപേക്ഷിച്ചവളുടെ മകന്റെയോ മകളുടെയോ വിവാഹത്തിങ്കൽ അവൾ ഉണ്ടാവാം. പക്ഷെ ഭൎത്താവിന്റെ മുഖത്ത് നേരെ നോക്കിക്കൂടാ.
ശവം ദഹിപ്പിക്കുകയും, സ്ഥാപിക്കുകയും ഉണ്ട്. ദഹിപ്പിച്ചാൽ വെണ്ണുനീർ എടുത്തു സൂക്ഷിക്കും. അസ്ഥി പത്താം ദിവസം നദീ തീരത്ത് സ്ഥാപിക്കും. പുല പത്ത്. ആ കാലം വച്ച ചോറുണ്ടാക്കി കൊടുപ്പാൻ എണങ്ങൻ വേണം. പുല പോകുന്ന ദിവസം കറുകെക്കൽ ബലി ഇടും. കഴിഞ്ഞു പുരെക്കൽ ചെന്നാൽ സംബന്ധികളിൽ ഒരുവൻ ശേഷക്കാരെ ചാണകവെള്ളം കൊണ്ട് കൊടയണം. ശവം മറ ചെയ്തതാണെങ്കിൽ ഏഴാം മാസത്തിൽ മൂത്ത മകൻ മാന്തി അസ്ഥികൾ എടുത്ത് തടിപോലെ ഒന്നുണ്ടാക്കി അതിന്മെൽ വെച്ച് ചുള്ളികൾ കൂട്ടി കത്തിച്ചിട്ട് എടുത്ത് ഒരു പുതുകുടത്തിലാക്കി ചാളെക്കുസമീപം ഒരു മരത്തിൽ തൂക്കണം. ആ ദിവസമാണ്‌ അടിയന്തിരം നിശ്ചയിക്കുക. അടിയന്തിരത്തിന്റെ നാൾ കുടം ഒരു നദീതീരത്തു കൊണ്ടുപോയി സ്ഥാപിക്കണം. നായാടികളുടെ ദൈവം മല്ലൻ, മല്ലവാഴി, പറയക്കുട്ടി ഇവരാണ്‌. പ്രേതപൂജയും ഉണ്ട്. മരിച്ചവരുടെ പ്രതിമയുണ്ടാക്കി ഓണം വിഷു മുതലായ നാളുകളിൽ ചോറും കള്ളും നിവേദിക്കും. നരി നേരിട്ടുവന്നെങ്കിൽ എന്തു ചെയ്യും എന്ന ചോദ്യത്തിന്‌ ഒരു നായാടി പറഞ്ഞ മറുപടി “ മണ്മറഞ്ഞ കാരണവന്മാരെ വിളിക്കും എന്നാൽ നരി ഒന്നും ചെയ്കയില്ല” എന്നായിരുന്നു. നായാടിക്കു ജ്യോതിഷി പറയനാണ്‌. വല്ല ദീനമൊ ആപത്തൊ സ്ത്രീക്ക് ദേവത ഉപദ്രവമൊ ഉണ്ടായാൽ പറയനെ വരുത്തും. ഒരു ചരടും കുറെ കള്ളും കൊടുത്താൽ ചരടുജപിച്ചു സ്ത്രീയെ കെട്ടിക്കും. കള്ള് അവൻ കുടിക്കും. ദേവത ഒഴിക്കുകയും ചെയ്യും. ഒരാൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/155&oldid=158144" എന്ന താളിൽനിന്ന് ശേഖരിച്ചത്