താൾ:Dhakshina Indiayile Jadhikal 1915.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-142-


ക്ക് ദേവത ഉപദ്രവമോ കണ്ണേറോ ഉണ്ടെന്ന ശങ്കയായാൽ കുറെ ഉപ്പും, കപ്പൽ മുളക്, നാളികേരം, എണ്ണ, കടുക്, പയിസ്സ, ഇതെല്ലാം ഒരു പാത്രത്തിൽ വച്ച് രോഗിയുടെ തലയുടെ മീതെ മൂന്നു ചുറ്റി എല്ലാം ഒരു നായാടിക്കു കൊറ്റുത്തിട്ട് അവനോട് ശപിക്കാൻ പറയും. അവന്റെ ശാപത്തിനുഫലം വിപരീതമാണത്രേ. അതുനിമിത്തം ആരെങ്കിലും പിച്ചകൊടുത്താൽ “ നീ മുടിഞ്ഞുപോണെ, നശിച്ചുപോണെ” എന്നാണ്‌ പറയേണ്ടത്. കവളപ്പാറ നാട്ടിലെ നായാടികൾക്ക് കുടുമ ഉണ്ട്. അവിടെ മാപ്പളമാരില്ല ഉപദ്രവിക്കാൻ. മറ്റു ദിക്കിൽ നായാടികളെ കുടുമ വെപ്പാൻ മാപ്പളമാർ അയക്കയില്ല. പട്ടണങ്ങളിൽ എരക്കാൻ വരുന്ന സമയം നായാടികൾ തൊപ്പിയും കുപ്പായവും ധരിച്ച് മുസല്മാന്മാരാണെന്ന് നടിക്കും. മടങ്ങി നാട്ടിൽ ചെന്നാൽ നായാടിയായി ദൂരെനിന്ന ധർൎമ്മത്തിന്‌ നിലവിളിക്കയും ചെയ്യും.

പട്ടണവൻ.


കൃഷ്ണാ നദി മുതൽ തെക്കു തഞ്ചാവൂർ വരെ കിഴക്കെ കരയുള്ള മീൻപിടുത്തക്കാരെ കരയാൻ എന്നു പറയും. പട്ടണവൻ എന്ന വാക്കിന്റെ അൎത്ഥം പട്ടണത്തിൽ വസിക്കുന്നവൻ എന്നാണല്ലൊ. ചെന്നപട്ടണം, നാഗപട്ടണം, കലിംഗപട്ടണം, വിശാഖപട്ടണം ഇങ്ങനെ പല പട്ടണങ്ങളിൽ വസിക്കയാൽ ഈ പേർ കിട്ടിയതായിരിക്കണം. പ്രവൃത്തി മൽസ്യം പിടുത്തമാണ്‌. ചിലർ ആൎ‌യ്യ്യർ, അയ്യായിരത്തലവൻ, ആൎ‌യ്യ്യനാട്റ്റചെട്ടി, വരുണകുലവെള്ളാളർ ഇങ്ങിനെ അനേകം ഉയൎന്ന സ്ഥാനപേരുകൾ എടുത്തിട്ടുണ്ട്. ജാതിയിൽ യജമാനൻ എന്നു പേരായിട്ട് ഒരു തലവനുണ്ട്. അവന്റെ അനുമതി ഇല്ലെങ്കിൽ വിവാഹം നടക്കുകയില്ല. ശേഷക്രിയയിങ്കൽ അവൻ ഹാജർ വേണം. ജാതിക്കൂട്ടം, അടികലശൽ, വാക്കേറ്റം, വ്യഭിചാരം മുതലായ്ത് തീൎക്കാനും അവനാണ്‌. വിവാഹത്തിന്‌ അമ്മാമന്റെ സമ്മതം ആവശ്യമാകുന്നു. പുരോഹിതൻ ബ്രാഹ്മണനാണ്‌. താലികെട്ടുക പുരുഷൻ തന്നെയാകുന്നു. ചുരുക്കം ഒരു സ്ത്രീയും നടപ്പുണ്ട്. സ്ത്രീ പുരു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/156&oldid=158145" എന്ന താളിൽനിന്ന് ശേഖരിച്ചത്