Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-140-

കൾ ഉണ്ടായിട്ടുള്ള ഒരു വയസ്സനും മണവാളന്റെ പെങ്ങളും കൂടിയാണ്‌. വയസ്സൻ അന്യകോവിലിൽ ചേർന്ന ആളാവണം. താലികെട്ട് കഴിഞ്ഞ ഉടനെ വിവാഹകരാർ എഴുതുകയായി. രണ്ട് പകൎപ്പ് വേണം ഒന്ന് സ്ത്രീക്ക്, ഒന്ന് പുരുഷന്ന്. വിവാഹത്തിന്ന് പെണ്ണിന്റെ വീട്ടിൽ പുരുഷൻ എത്തുമ്പോൾ അവൾ വന്ന് എതിരേല്ക്കണം. അവളുടെ ആങ്ങളയുടെ ഭാൎ‌യ്യ സ്ത്രീപുരുഷന്മാരെ അന്യോന്യം ഉന്തണം. ഗൎഭം അഞ്ഞാം മാസത്തിൽ മരുന്നുകുറ്റി എന്നൊരു ക്രിയയുണ്ട്. ഏഴാം മാസത്തിൽ ക്ഷേത്രത്തിൽ നിന്ന് തീർത്ഥം കൊണ്ടുവന്ന് സേവിപ്പിക്കണം. ഇതിന്ന് തീൎത്ഥം കുടിപ്പിക്കൽ എന്നു പേർ.
ശവം ദഹിപ്പിക്കയാകുന്നു. രണ്ടാം ദിവസം അസ്ഥിസഞ്ചയനം ക്ഷുരകൻ ചെയ്യണം. 8-ം ദിവസം പുല പോകും. അന്ന് മാംസം ഉണ്ടാക്കി ശേഷക്കാർ ഭക്ഷിക്കണം. പുല 7 ദിവസവും മാംസം പാടില്ല. പുല 8-ം നാൾ പോകുമെങ്കിലും ക്ഷേത്രത്തിൽ 30ദിവസം കഴിഞ്ഞെ കടക്കുകയുള്ളൂ. കൎമ്മാന്തരം എന്ന് പറയുന്നത് 16-ം ദിവസമാണ്‌. ആ ദിവസം ബ്രാഹ്മണർൎക്ക് ദ്രവ്യം, രാമായണം, ഭാരതം, പെരിയപുരാണം മുതലായ പുസ്തകങ്ങൾ, മരക്കയ്യിൽ ഇത്യാദി വളരെ ദാനം ചെയ്യും.

നായാടി.


ഗൎഭം ആറാം മാസത്തിൽ സ്ത്രീകൾക്ക് കുരങ്ങിന്റെയൊ മലയണ്ണയുടെയൊ മാംസത്തിന്‌ വളരെ താല്പ്പൎ‌യ്യമാമാണ്‌. ഏഴാം മാസത്തിൽ ഉഴിഞ്ഞുകളയുക സുഖപ്രസവത്തിനു സാരമാകുന്നു. ഗൎഭം ഛിദ്രിപ്പാൻ കാരണം പിശാചുക്കളാണ്‌. അവരെ നീക്കം ചെയ്യാൻ ചരടുജപിച്ചു കെട്ടും. പ്രസവം പ്രത്യേകം ഒരു പുരയിൽ വേണം. പ്രസവവേദന തുടങ്ങിയാൽ ഭൎത്താവ് സ്വന്തവയറ്റത്ത് മെഴുക്ക് പുരട്ടി ഉഴിയും എന്നാൽ ഭാൎ‌യ്യ വേഗം പെറും പോൽ. പെറ്റവൾക്ക് പത്തു ദിവസം അശുദ്ധിയുണ്ട്. ആ കാലം ഭൎത്താവ് കാണുകയില്ല. 28-ം ദിവസം കുട്ടിക്ക് പേരിടും. കടിഞ്ഞിൽ ആണാണെങ്കിൽ അച്ഛന്റെ അച്ഛന്റെ പേരാണ്‌. പെണ്ണാണെങ്കിൽ അമ്മയുടെ അമ്മയുടെയും. അഞ്ചാം വയസ്സിൽ കാതുകുത്തും. കുത്തേണ്ടത് അമ്മാമനാണ്‌. വിവാഹസമ്പ്രദായം ബഹു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/154&oldid=158143" എന്ന താളിൽനിന്ന് ശേഖരിച്ചത്